News Kerala

ശബരിമലയിലെ തിരക്ക് നിയന്ത്രണം: നാളെ പമ്പയില്‍ പ്രത്യേക യോഗം

Axenews | ശബരിമലയിലെ തിരക്ക് നിയന്ത്രണം: നാളെ പമ്പയില്‍ പ്രത്യേക യോഗം

by webdesk2 on | 21-11-2025 08:32:43

Share: Share on WhatsApp Visits: 4


ശബരിമലയിലെ തിരക്ക് നിയന്ത്രണം: നാളെ പമ്പയില്‍ പ്രത്യേക യോഗം

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തര്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ നാളെ രാവിലെ 10 മണിക്ക് പമ്പയില്‍ പ്രത്യേക യോഗം ചേരും.

സ്‌പോട്ട് ബുക്കിങ്ങില്‍ നിയന്ത്രണം കൊണ്ടുവന്നതിന് പിന്നാലെ നിലവില്‍ ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനായി യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍, യോഗം ചേരുന്നതിന് അനുമതി നല്‍കാന്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്.

പോലീസ്, റവന്യൂ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ഭക്തര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, തിരക്ക് നിയന്ത്രിക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം യോഗം ചര്‍ച്ച ചെയ്യും. നാളെ രാവിലെ 10 മണിക്കാണ് യോഗം നടക്കുക.



Share:

Search

Recent News
Popular News
Top Trending


Leave a Comment