News Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നര ലക്ഷത്തോളം പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; സൂക്ഷ്മ പരിശോധന നാളെ

Axenews | തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നര ലക്ഷത്തോളം പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; സൂക്ഷ്മ പരിശോധന നാളെ

by webdesk2 on | 21-11-2025 08:25:20 Last Updated by webdesk2

Share: Share on WhatsApp Visits: 5


തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നര ലക്ഷത്തോളം പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; സൂക്ഷ്മ പരിശോധന നാളെ

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അവസാനിച്ചു. പ്രാഥമിക കണക്കനുസരിച്ച് ഏകദേശം ഒന്നര ലക്ഷത്തോളം പേരാണ് ഇത്തവണ പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ (ശനിയാഴ്ച) നടക്കും. നേരിട്ടും നിര്‍ദ്ദേശകന്‍ വഴിയുമെല്ലാം സമര്‍പ്പിച്ച പത്രികകള്‍ പരിശോധനയ്ക്ക് വിധേയമാക്കും.

പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ചയാണ്. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ നോമിനേഷനുകള്‍ ലഭിച്ചത്. ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളിലാണ് കുറവ് നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചത്. 

സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം, മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ച ശേഷം, അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക റിട്ടേണിംഗ് ഓഫീസറുടെ ഓഫീസുകളിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ഓഫീസുകളിലും പരസ്യപ്പെടുത്തും. 

ഡമ്മി സ്ഥാനാര്‍ത്ഥികള്‍ സൂക്ഷ്മ പരിശോധന കഴിഞ്ഞാല്‍ തിങ്കളാഴ്ചയ്ക്ക് മുന്‍പ് നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കും. വിമതന്‍മാരെ പിന്‍ വലിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍. നാമനിര്‍ദേശം പത്രിക സമര്‍പ്പിച്ചവരാവട്ടെ പ്രചാരണം കൊഴുപ്പിക്കാനുള്ള തിരക്കിലുമാണ്.






Share:

Search

Recent News
Popular News
Top Trending


Leave a Comment