News Kerala

എ പത്മകുമാറിന്റെ അറസ്റ്റ്: പ്രചാരണ വിഷയമാക്കാന്‍ യുഡിഎഫും ബിജെപിയും

Axenews | എ പത്മകുമാറിന്റെ അറസ്റ്റ്: പ്രചാരണ വിഷയമാക്കാന്‍ യുഡിഎഫും ബിജെപിയും

by webdesk2 on | 21-11-2025 06:56:00

Share: Share on WhatsApp Visits: 6


എ പത്മകുമാറിന്റെ അറസ്റ്റ്:  പ്രചാരണ വിഷയമാക്കാന്‍ യുഡിഎഫും ബിജെപിയും

സി.പി.ഐ.എം. നേതാവും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ. പത്മകുമാറിന്റെ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ അറസ്റ്റ്, സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്ത് മുഖ്യ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. പാര്‍ട്ടി ഉന്നത നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവ് അറസ്റ്റിലായതോടെ പ്രതിപക്ഷവും ബി.ജെ.പി.യും വിഷയം ശക്തമായ പ്രചാരണ വിഷയമാക്കും.

അറസ്റ്റിന് പിന്നാലെ യു.ഡി.എഫ്. നേതൃത്വം ഒറ്റക്കെട്ടായി സര്‍ക്കാരിനെയും സി.പി.ഐ.എമ്മിനെയും വിമര്‍ശിച്ച് രംഗത്തെത്തി. പാര്‍ട്ടി ഉന്നത നേതൃത്വവുമായുള്ള പത്മകുമാറിന്റെ ബന്ധം ഉയര്‍ത്തിക്കാട്ടി, പ്രാദേശിക വിഷയങ്ങള്‍ക്കപ്പുറം ശബരിമല വിവാദം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.

ശബരിമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും പത്മകുമാറിന്റെ അറസ്റ്റ് രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കുമെന്ന് എല്‍ഡിഎഫിന് ആശങ്കയുണ്ട്. വാസുവിന്റെയും പത്മകുമാറിന്റെയും പാര്‍ട്ടി ബന്ധം ഒരുതരത്തിലും നിഷേധിക്കാന്‍ ആകാത്തതിനാല്‍ സിപിഐഎം ആണ് പ്രതിക്കൂട്ടിലാകുന്നത്. പത്മകുമാര്‍ അന്വേഷണ സംഘത്തിന് നല്‍കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ നേതൃത്വത്തിലുള്ള കൂടുതല്‍ പേര്‍ അന്വേഷണ വലയത്തിലേക്ക് വരുമോ എന്ന ആശങ്കയും ഇടത് രാഷ്ട്രീയവൃത്തങ്ങളില്‍ വളരുന്നുണ്ട്.

എന്നാല്‍ പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വര്‍ണക്കൊള്ള തിരിച്ചടിയാകില്ലെന്ന ആത്മവിശ്വാസത്തിലാണ് സിപിഐഎം. തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തിരിച്ചടി ഉണ്ടായാല്‍ തന്നെ, പ്രചാരണം നടത്തി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അതു മറികടക്കാന്‍ ആകുമെന്നും സിപിഐഎം പ്രതീക്ഷിക്കുന്നു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment