News Kerala

കബനിഗിരിയില്‍ രണ്ടു പെണ്‍കുട്ടികളെ കാണാതായി; വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പോലീസ്

Axenews | കബനിഗിരിയില്‍ രണ്ടു പെണ്‍കുട്ടികളെ കാണാതായി; വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പോലീസ്

by webdesk3 on | 20-11-2025 11:58:42 Last Updated by webdesk3

Share: Share on WhatsApp Visits: 17


കബനിഗിരിയില്‍ രണ്ടു പെണ്‍കുട്ടികളെ കാണാതായി; വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പോലീസ്


വയനാട്: പാടിച്ചിറ കബനിഗിരി മരക്കടവ് പനക്കല്‍ ഉന്നതിയില്‍ ബാലകൃഷ്ണന്റെ മകള്‍ മഞ്ജു (19), ബിനുവിന്റെ മകള്‍ അജിത (14) എന്നിവരെ നവംബര്‍ 17 മുതല്‍ കാണാതായതായി പുല്‍പ്പള്ളി പൊലീസ് അറിയിച്ചു. കബനിഗിരിയിലെ ബന്ധുവിന്റെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.

നവംബര്‍ 17-നാഴ്ച രാവിലെ 7.45നും വൈകുന്നേരം 5 മണിക്കും ഇടയിലായിരിക്കും കുട്ടികളെ

 കാണാതായത്. കാണാതായതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുജനങ്ങളുടെ സഹായം തേടിയാണ് പൊലീസ് രംഗത്ത് വന്നിരിക്കുന്നത്. കാണാതായ പെണ്‍കുട്ടികളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ അടിയന്തരമായി പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ഇന്‍സ്പെക്ടര്‍ കെ.വി. മഹേഷ് അഭ്യര്‍ത്ഥിച്ചു.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 04936 240294

വിവരങ്ങള്‍ ലഭ്യമായാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം വിഭാഗത്തിലോ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment