by webdesk1 on | 21-08-2024 03:53:40 Last Updated by admin
മോസ്കോ: തിരിച്ചടിച്ചു തുടങ്ങിയ ഉക്രെയ്ന്റെ പ്രത്യാക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ റഷ്യ. ഇന്നലെ രാത്രി ഉക്രെയ്ന് നടത്തിയ ഡ്രോണ്‍ ആക്രണത്തില്‍ റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ന്നു. ക്രെംലിന്റെ തെക്ക് മൂന്നും ബ്രയാന്‍സ്ക് പ്രവിശ്യയുടെ അതിര്‍ത്തിയില്‍ 15 ഡ്രോണുകളാണ് ഉക്രെയ്ന് തൊടുത്തുവിട്ടത്.
മോസ്കോയെ ലക്ഷ്യം വെച്ച മൂന്ന് ഡ്രോണുകള്‍ പോഡോല്‍സ്ക് നഗരത്തില്‍ വെച്ച് തകര്‍ത്തതായി മോസ്കോ മേയര്‍ സെര്‍ജി സോബിയാനിന്‍ വ്യക്തമാക്കി. ഡ്രോണുകള്‍ വീഴ്ത്തിയിടത്ത് ആളപായമോ നാശനഷ്ടമോ സംഭവിച്ചിട്ടില്ലെന്നും മോസ്കോ മേയര്‍ വ്യക്തമാക്കി. ബ്രയാന്സ്കിലും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് പ്രവിശ്യാ ഗവര്‍ണര്‍ അലക്സാണ്ടര്‍ ബോഗോമാസും ടെലഗ്രാമില്‍ കുറിച്ചു.
മോസ്കോയുമായി വടക്കന്‍ അതിര്‍ത്തി പങ്കിടുന്ന ടുള പ്രവിശ്യയില്‍ രണ്ട് ഉക്രെയ്ന് ഡ്രോണുകള്‍ വീഴ്ത്തിയാതായും റിപ്പോര്‍ട്ടുണ്ട്. ഉക്രെയ്ന് തൊടുത്തുവിട്ട മിസൈല്‍ റഷ്യയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ റോസ്തോവില്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി ഗവര്‍ണര്‍ വാസിലി ഗൊലുബേവ് വ്യക്തമാക്കി.
അടുത്ത കാലത്തായി റഷ്യയുടെ നേര്‍ക്ക് വ്യോമമാര്‍ഗമുള്ള ആക്രമണം ഉക്രെയ്ന് ശക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ യുദ്ധനീക്കത്തിന് കരുത്താകുന്ന സംവിധാനങ്ങളെ തകര്‍ക്കുകയാണ് ആക്രമണം കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്നാണ് ഉക്രെയ്ന് വിശദീകരണം. ഉക്രെയ്നില് തുടര്‍ച്ചയായി ആക്രമണം നടത്തുന്ന റഷ്യന്‍ നിലപാടിനോടുള്ള പ്രതികരണമാണ് ആക്രമണങ്ങളെന്നും ഉക്രെയ്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
രത്തന്‍ ഖേല്‍ക്കറുടെ നിയമനം; കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് എം വി ഗോവിന്ദന്
രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റും: മുഖ്യമന്ത്രി വി ഡി സതീശന്
കോഴഞ്ചേരി ജില്ലാ ആശുപത്രി ചികിത്സ പിഴവ് പരാതി; അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി
പെരിയ ഇരട്ടക്കൊലക്കേസ്; ഹൈക്കോടതി ഉത്തരവില്ലാതെ പ്രതികള്‍ക്ക് കൂട്ട പരോളെന്ന് രേഖകള്‍
മുട്ടില്‍ മരംമുറി കേസ്; പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം അവഗണിച്ചെന്ന് ആരോപണം, എല്‍ഡിഎഫ് സര്‍ക്കാരിന്റെ അട്ടിമറി നീക്കങ്ങള്‍ പുറത്ത്
ബലി പെരുന്നാൾ: സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി
സിബിഎസ്ഇ വിദ്യാർത്ഥികളുടെ ആശങ്ക; ഇടപെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
രത്തൻ ഖേൽക്കറുടെ നിയമനം; ദേശീയ തലത്തിൽ ആയുധമാക്കി ബിജെപി
ടിനി ടോം പരസ്യമായി അശ്ലീലം പറഞ്ഞു, കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു; പരാതിയുമായി നടി നീന കുറുപ്പ്
മലങ്കര ടൂറിസം പദ്ധതിയില്‍ ക്രമക്കേടെന്ന് പരാതി: മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലന്‍സ് അന്വേഷണം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്