by webdesk1 on | 21-08-2024 12:30:20
ചാമ്പ്യന്മാരുടെ പാളയത്തില്‍ നിന്നും അവരുടെ കപ്പിത്താനെ തന്നെ ഫ്രീ ട്രാന്‍സ്ഫറില്‍ ആനയിച്ചു കൊണ്ടുവരിക. എന്നിട്ട് 12 മാസം തികയും മുന്‍പ് പോര് കാണിക്കുക. ഇതല്ലേ അക്ഷരാര്‍ത്ഥത്തില്‍ മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ഇല്‍കേ ഗുണ്ടോഗനോട് ബാഴ്‌സലോണ മാനേജ്‌മെന്റും ഹെഡ് കോച്ച് ഹന്‍സി ഫ്‌ലിക്കും കാണിച്ചുകൊണ്ടിരിക്കുന്നത്.
ബാഴ്‌സലോണയ്ക്കുവേണ്ടി ഒരു വര്‍ഷത്തിനിടെ അഞ്ച് ഗോളുകളും 14 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിക്കുക എന്നത് അത്ര ഈസിയായ കാര്യമല്ല. അതും ഒരു മിഡ്ഫീല്‍ഡര്‍. ഓണ്‍ ബോളിലും ഓഫ് ബോളിലും പൊസിഷനുകള്‍ ചെയ്ഞ്ച് ചെയ്ത് ഇത്ര അഗ്രസീവായി കളിക്കാന്‍ സാധിക്കുന്ന ഗുണ്ടോഗനെ പോലൊരു പ്ലയറെ കിട്ടിയാല്‍ കോച്ചുമാര്‍ താലത്തില്‍ കൊണ്ടുനടക്കും. പക്ഷെ ബാഴ്‌സലോണയാകട്ടെ തീറ്റിപ്പോറ്റാന്‍ കഴിയുന്നില്ലെന്ന മുടന്തന്‍ ന്യായം പറഞ്ഞ് ഇല്‍കേ ഗുണ്ടോഗന്‍ എന്ന ജര്‍മന്‍ ഇതിഹാസ താരത്തെ വില്‍ക്കാനൊരുങ്ങുകയാണ്.
ഗുണ്ടോഗന് നല്‍കുന്ന സാലറിയാണ് ബാഴ്‌സലോണയ്ക്ക് ഇപ്പോള്‍ പ്രശ്‌നം. ഇതേ സാലറി സമ്മതിച്ചാണ് 12 മാസം മുന്‍പ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ഈ 33 കാരനെ കൊണ്ടുവന്നതെന്ന് ബാഴ്‌സലോണ മാനേജ്‌മെന്റ് പക്ഷെ ഓര്‍ക്കുന്നില്ല. എന്നുവച്ചാല്‍ പ്രശ്‌നം അതല്ല. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ സ്പാനിഷ് താരം ഡാനി ഓല്‍മോയെ ബാഴ്‌സലോണയിലേക്ക് കൊണ്ടുവരണം. അതിനാണ് ഗുണ്ടോഗനെ ചവിട്ടി പുറത്താക്കാന്‍ നോക്കുന്നത്.
ഒല്‍മോ ബാഴ്‌സലോണയുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ടെങ്കിലും ടീമിന്റെ ഭാഗമായിട്ടില്ല. സാമ്പത്തികം തന്നെയാണ് പ്രശ്‌നം. കഴിഞ്ഞ സീസണ്‍ ബാഴ്‌സലോണക്ക് ഒട്ടും ശുഭകരമായിരുന്നില്ല. അതിന്റേതായ സാമ്പത്തിക പ്രശ്‌നങ്ങളൊക്കെ ടീം നേരിടുന്നുണ്ട്. വലിയ തുക ചിലവഴിച്ച് രണ്ട് മിഡ്ഫീല്‍ഡര്‍മാരെ നിലനിര്‍ത്തേണ്ടതില്ല എന്നതാകും മാനേജ്‌മെന്റിന്റെ മനസില്‍. മാത്രമല്ല യുവതാരത്തെ എത്തിക്കാനായാല്‍ കരിയറിന്റെ അവസാനത്തില്‍ നില്‍ക്കുന്ന ഗുണ്ടോഗനെ പിന്നെയെന്തിനാണെന്നും ബാഴ്‌സ മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ടാകും.
അത് ഗുണ്ടോഗന്റെ കാലിബര്‍ തിരിച്ചറിയാത്തത് കൊണ്ടാകും. ഒന്ന് സമ്മതം മൂളിയാല്‍ റാഞ്ചിക്കൊണ്ടുപോകാന്‍ അര ഡെസന്‍ ടീം മാനേജ്‌മെന്റെങ്കിലും ഗുണ്ടോഗന് വേണ്ടി കാത്ത് നില്‍പ്പുണ്ട്. തുര്‍ക്കി, സൗദി, ഖത്തര്‍ ലീഗുകളിലെ ടീമുകള്‍ ഗുണ്ടോഗനായി വട്ടം പിടിച്ചു നില്‍ക്കുകയാണ്. ഏതു വിധേയനേയും തങ്ങളുടെ പഴയ മിഡ്ഫീല്‍ഡ് കുതിരയെ തിരികെ സിറ്റിയിലേക്ക് കൊണ്ടുപോകാന്‍ പെപ്പ് ഗ്വാര്‍ഡിയോളയും വന്‍ ഓഫറുകളുമായുണ്ട്. 30 മില്യന്‍ യൂറോസിന്റെ പാക്കേജാണ് പല ക്ലബുകളും ഗുണ്ടഗോണിനു വേണ്ടി മുന്നോട്ട് വയ്ക്കുന്നത്.
ഗുണ്ടോഗന്‍ കൂടി പോകുന്നതോടെ കഴിഞ്ഞ സമ്മര്‍ സീസണില്‍ ബാഴ്‌സലോണ കൊണ്ടുവന്ന താരങ്ങളില്‍ ഇനി ഇനിഗോ മാര്‍ട്ടിനെസ് മാത്രമാകും അവശേഷിക്കുക. റൊണാള്‍ഡ് അരൗഹോ 10 മില്യന്‍ യൂറോസിന്റെ ഡീലില്‍ ബാഴ്‌സലോണ വിടാന്‍ ഒരുങ്ങുകയാണ്. മിക്കല്‍ഫയെ ബാഴ്‌സ വില്‍ക്കാന്‍ വച്ചിരിക്കുന്നു. അതായത് ഫ്രീ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരങ്ങളെ കൊണ്ടുവന്നിട്ട് മൂല്യം വര്‍ധിപ്പിച്ച് വലിയ വിലയ്ക്കു വില്‍ക്കുകയെന്ന കച്ചവടക്കാരന്റെ ബുദ്ധിയിലാണ് ബാഴ്‌സ മാനേജ്‌മെന്റ് പെരുമാറിക്കൊണ്ടിരിക്കുന്നത് എന്നര്‍ത്ഥം.
ഇങ്ങനെയൊക്കെയാണെങ്കിലും മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ തന്നെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കാനുളള തീരുമാനത്തിലാണ് ഇല്‍കേ ഗുണ്ടോഗന്‍. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നതിന്റെ സൂചനകള്‍ ഗുണ്ടോഗന്‍ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. കഴത്തില്‍ നിന്ന് കരകേറുന്ന ജര്‍മനിയെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാകും തീരുമാനം സൃഷ്ടിക്കുക. അവരുടെ വിശ്വസ്ഥനായ മറ്റൊരു മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസും മുന്നേറ്റക്കാരന്‍ തോമസ് മുള്ളറും യൂറോ കപ്പോടെ വിരമിച്ചിരുന്നു. ഇല്‍കേ കൂടി പോയാല്‍ അത് ജര്‍മനിക്ക് വലിയ തിരിച്ചടിയാകും.
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ശബരിമലയിലെ തിരക്ക് നിയന്ത്രണം: നാളെ പമ്പയില്‍ പ്രത്യേക യോഗം
തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നര ലക്ഷത്തോളം പേര് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; സൂക്ഷ്മ പരിശോധന നാളെ
തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്
എ പത്മകുമാറിന്റെ അറസ്റ്റ്: പ്രചാരണ വിഷയമാക്കാന്‍ യുഡിഎഫും ബിജെപിയും
ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിനായി എസ്ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും
വൈഷ്ണയുടെ പേര് നീക്കം ചെയ്തത് ക്രിമിനല്‍ ഗൂഡാലോചനയെന്ന് വി.ഡി. സതീശന്
കബനിഗിരിയില്‍ രണ്ടു പെണ്‍കുട്ടികളെ കാണാതായി; വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പോലീസ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്