by webdesk3 on | 23-02-2026 12:06:35
കര്‍ണാടകയില്‍ മുഖ്യമന്ത്രി പദവിയെ ചുറ്റിപ്പറ്റിയുള്ള അധികാരപോരാട്ടം കോണ്‍ഗ്രസിനകത്ത് വീണ്ടും ശക്തമാകുന്നു. കോണ്‍ഗ്രസില്‍ നേതൃമാറ്റം അനിവാര്യമാണെന്ന് ഒരു വിഭാഗം നേതാക്കള്‍ തുറന്ന ആവശ്യം ഉയര്‍ത്തിയ സാഹചര്യത്തില്‍, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ 26ന് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും. സംസ്ഥാനത്ത് അധികാര കൈമാറ്റം ഉടന്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ വീണ്ടും സജീവമായതോടെയാണ് രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിച്ചത്.
മുഖ്യമന്ത്രി പദവിയിലേക്ക് നീക്കം ശക്തമാക്കിയെന്നാണ് ഡി കെ ശിവകുമാറിനെ കുറിച്ചുള്ള സൂചനകള്‍. എന്നാല്‍ താന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്റെ രാഷ്ട്രീയജീവിതം എളുപ്പമൊന്നുമല്ലായിരുന്നുവെന്നും ഒട്ടേറെ ഗൂഢാലോചനകളെ അതിജീവിച്ചാണ് ഈ നിലയില്‍ എത്തിയതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. അധികാര കൈമാറ്റ ചര്‍ച്ചകള്‍ ശക്തമായതോടെയാണ് സിദ്ധരാമയ്യ നിലപാട് കൂടുതല്‍ കടുപ്പിച്ചത്.
ഇതിനിടെ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ഡി കെ ശിവകുമാര്‍ തയ്യാറായിട്ടില്ല. എന്നാല്‍ തുടര്‍നടപടികള്‍ക്കായി അദ്ദേഹം വ്യാഴാഴ്ച ഡല്‍ഹിയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം മന്ത്രി സതീഷ് ജര്‍ക്കിഹോളിയുടെ നേതൃത്വത്തിലുള്ള സംഘം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കണ്ടിരുന്നു. ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്ന ഉറപ്പ് ഖര്‍ഗെ നല്‍കിയതായി ജര്‍ക്കിഹോളി പറഞ്ഞു.
അതേസമയം ദളിത് മുഖ്യമന്ത്രി വേണമെന്ന ആവശ്യവുമായി മന്ത്രി എച്ച് സി മഹാദേവപ്പ രംഗത്തെത്തിയതോടെ കോണ്‍ഗ്രസിനകത്തെ വിഭാഗീയത കൂടുതല്‍ ശക്തമായിരിക്കുകയാണ്. സംസ്ഥാനത്ത് അധികാര കൈമാറ്റത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ അടുത്ത ദിവസങ്ങളിലും രൂക്ഷമാകുമെന്നാണ് സൂചന.
വണ്ടാനം മെഡിക്കല്‍ കോളേജ് ശസ്ത്രക്രിയ പിഴവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉഷ ജോസഫിന്റെ കുടുംബം
തൃശൂരില്‍ പത്മജ വേണുഗോപാല്‍, പാലക്കാട്ട് ശോഭാ സുരേന്ദ്രന്; ബിജെപി സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിട സ്ലാബ് തകര്‍ന്ന് വീണ് അപകടം; 2 മരണം
കര്‍ണാടകത്തില്‍ മുഖ്യമന്ത്രി കസേരയ്ക്കായുള്ള പോര് കടുക്കുന്നു; കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം
കേരളത്തില്‍ ഇത്തവണ മത്സരത്തിന് ഇറങ്ങുന്നത് സര്‍ക്കാര്‍ രൂപീകരണത്തിന്; കിരണ്‍ റിജിജു
പൂഞ്ഞാറില്‍ മത്സരിക്കാന്‍ തയാറെന്ന് പി സി ജോര്‍ജ്; ബിജെപി നേതൃത്വത്തെ അറിയിച്ചു
മുന്‍ കേന്ദ്രമന്ത്രി മുകുള്‍ റോയ് അന്തരിച്ചു
ശബരിമല കൊടിമര പ്രതിഷ്ഠ കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്തു
ചെങ്കോട്ടുകോണം ട്രിവാന്‍ഡ്രം സ്കോട്ടിഷ് സ്കൂളില്‍ വന്‍ തീപിടിത്തം; മൂന്ന് സ്കൂള്‍ ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു
നിയമസഭാ തെരഞ്ഞെടുപ്പ്: നേമത്ത് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്