News Kerala

കേരളത്തില്‍ ഇത്തവണ മത്സരത്തിന് ഇറങ്ങുന്നത് സര്‍ക്കാര്‍ രൂപീകരണത്തിന്; കിരണ്‍ റിജിജു

Axenews | കേരളത്തില്‍ ഇത്തവണ മത്സരത്തിന് ഇറങ്ങുന്നത് സര്‍ക്കാര്‍ രൂപീകരണത്തിന്; കിരണ്‍ റിജിജു

by webdesk3 on | 23-02-2026 12:02:02

Share: Share on WhatsApp Visits: 28


കേരളത്തില്‍ ഇത്തവണ മത്സരത്തിന് ഇറങ്ങുന്നത് സര്‍ക്കാര്‍ രൂപീകരണത്തിന്; കിരണ്‍ റിജിജു



കേരളത്തില്‍ ഇത്തവണ ബിജെപി മത്സരത്തിന് ഇറങ്ങുന്നത് സര്‍ക്കാര്‍ രൂപീകരണം ലക്ഷ്യമിട്ടാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കേരളത്തില്‍ ബിജെപിയാണ് യഥാര്‍ത്ഥ ബദലെന്നും ഈ തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. എന്‍ഡിഎയുടെ എറണാകുളം റീജിയണല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി മത്സരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ സാന്നിധ്യം അറിയിക്കാനായിരുന്നു മത്സരിച്ചതെന്നും ഇത്തവണ ഭരണം നേടുമെന്ന ഉറച്ച നിലപാടുമാണ് പാര്‍ട്ടിക്കുള്ളതെന്നും കിരണ്‍ റിജിജു പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജയിക്കാനാണെന്നും ഇതുവരെ കണ്ടുവന്ന വിവാദ രാഷ്ട്രീയ സംസ്‌കാരത്തില്‍നിന്ന് മാറി വികസന രാഷ്ട്രീയത്തിലേക്ക് ചര്‍ച്ചകള്‍ മാറ്റുകയാണ് ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പോസിറ്റീവ് ക്യാംപെയ്നാണ് ഉദ്ദേശിക്കുന്നതെന്നും നാടിന്റെയും ജനങ്ങളുടെയും കുട്ടികളുടെയും ഭാവിയാകും പ്രധാന ചര്‍ച്ചാവിഷയങ്ങളെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment