by webdesk1 on | 15-11-2024 01:18:01
കൊച്ചി: ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ സീസണ് ഏഴ് ആരംഭിക്കാന്‍ ചുരുങ്ങിയ മാസങ്ങള്‍ ശേഷിക്കെ അവതാരക സ്ഥാനത്ത് നിന്നും മോഹന്‍ലാല്‍ മാറിയേക്കുമെന്ന് സൂചന. ആറാം സീസണിന്റെ തുടക്കത്തിലും മോഹന്‍ലാല്‍ അവതാരക സ്ഥാനത്ത് നിന്നും മാറുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഏറെക്കുറെ സ്ഥിരീകരിക്കാവുന്ന വാര്‍ത്തകളാണ് ബിഗ്ബോസ് അണിയറയില്‍ നിന്ന് കേള്‍ക്കുന്നത്.
മോഹന്‍ലാല്‍ മാറുകയാണെങ്കില്‍ പകരം ആര് എന്ന ചോദ്യവും പ്രസക്തമാണ്. പ്രേക്ഷകരെ പിടിച്ച് നിര്‍ത്തുന്നതില്‍ വീക്കെന്‍ഡില്‍ എത്തുന്ന അവതാരകന് പ്രത്യേക സ്ഥാനമുണ്ട്. സിനിമയുടെ തിരക്കുകള്‍ ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ ഒഴിയുകയാണെങ്കില്‍ പൃഥ്വിരാജിനാണ് ചിലര്‍ സാധ്യത കാണുന്നത്. വനിതാ അവതാരക എന്ന നിലയില്‍ മംമ്ത മോഹന്‍ദാസിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍ മോഹന്‍ലാലിനെ കൈവിടാതിരിക്കാന്‍ ബിഗ് ബോസ് അധികൃതര്‍ അവസാന നിമിഷവരെ ശ്രമിച്ചേക്കുമെന്നാണ് സൂചന.
മത്സരാര്‍ത്ഥികളുടെ പ്രകടനത്തോടൊപ്പമോ അതിനേക്കാളേറെയോ ബിഗ് ബോസ് മലയാളികള്‍ക്ക് പ്രിയങ്കരമാക്കിയതിന് പിന്നിലെ പ്രധാന കാരണം മോഹന്‍ലാല്‍ എന്ന അവതാരകനായിരുന്നു. സല്മാന് ഖാന്റെയും കമല്‍ഹാസന്റേയും അഗ്രസീവ് സ്റ്റൈല്‍ മോഹന്‍ലാല്‍ പുറത്തെടുക്കുന്നില്ലെന്ന അഭിപ്രായം ഉണ്ടെങ്കിലും കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നു താരത്തിന്റെ തനത് ശൈലി.
അതേസമയം തമിഴില്‍ പുതിയ സീസണില്‍ കമല്ഹാസന് പകരം വിജയ് സേതുപതിയാണ് അവതാരകനായി എത്തിയിരിക്കുന്നത്. ഇത് തന്റെ അവസാന ബിഗ് ബോസ് സീസണായിരിക്കുമെന്ന് കന്നഡ ബിഗ് ബോസിന്റെ അവതാരകന് കിച്ച സുദീപും വ്യക്തമാക്കിയിട്ടുണ്ട്.
മകളെ വേസ്റ്റ് എന്ന് വിളിച്ചു; ഡോ. റാമിനെതിരെ രക്ഷിതാക്കള്‍
വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താന്‍ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്: കിരണ്‍ റിജിജു
തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങള്‍ മര്‍ദിച്ച് കൊലപ്പെടുത്തി
അമേരിക്കയെ മറികടന്നു; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന
സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യം; ശബരിമല കേസിൽ ചീഫ് ജസ്റ്റിസ്
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നാഗര്‍കോവിലില്‍ റോഡ് ഷോ ഉടന്‍
ബിഹാറില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: ഇടപെടലുമായി ഗവര്‍ണര്‍; കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്