by webdesk1 on | 14-11-2024 07:19:45 Last Updated by webdesk1
പാലക്കാട്: ആത്മകഥാ വിവാദങ്ങള്‍ക്കിടെ പാലക്കാട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലെത്തിയ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ വക പി.സരിന് വാഴ്ത്തുപാട്ട്. ജനസേവനത്തിന്റേയും ജനപരിലാളനത്തിന്റെയും പ്രചാരകനും പ്രവര്‍ത്തകനുമാണ് സരിനെന്നായിരുന്നു ജയരാജന്റെ പുകഴ്ത്തല്‍.
വലിയ ശമ്പളത്തില്‍ ജോലി ചെയ്യുമ്പോഴും അദ്ദേഹത്തിന്റെ മനസ് ജനങ്ങളോട് ഒപ്പമായിരുന്നു. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമ്പോഴും സമൂഹ്യസേവന രാഷ്ട്രീയ രംഗത്ത് സരിന് ഒരു ഇടതുപക്ഷ മനസായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവരോടും തൊഴിലാളികളോടും കൃഷിക്കാരോടും സാധാരണക്കാരോടുമെല്ലാം അങ്ങേയറ്റം ഇണങ്ങി അവരുടെയെല്ലാം സ്വീകാര്യത നേടിക്കൊണ്ടാണ് യുവത്വത്തിലേക്ക് പ്രവേശിക്കുന്നത്. യുവത്വത്തിലൂടെ കടന്നുവരുമ്പോള്‍ സരിന്റെ മനസില്‍ രൂപംകൊണ്ടത് ഇടതുപക്ഷ ചിന്താഗതിയായിരുന്നു.
വലിയ ശമ്പളം വാങ്ങി ഒരു ഉദ്യോഗസ്ഥനായി ജീവിക്കുന്നതിനേക്കാള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക, നാട്ടിലും ചുറ്റുപാടുമുള്ള ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തോടൊപ്പം സഞ്ചരിക്കുക, അതിനാശ്വാസം ഉണ്ടാക്കാന്‍ പ്രവര്‍ത്തിക്കുക എന്ന നിലപാട് സ്വീകരിച്ച് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു.
കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുകൊണ്ട് അദ്ദേഹം ബുദ്ധിപരമായ കഴിവുകളും ആധുനിക ശാസ്ത്രവിദ്യകളും കരസ്ഥമാക്കി. വിവരസാങ്കേതികവിദ്യയില്‍ അദ്ദേഹം അതിവിദഗ്ധനായിരുന്നു. കോണ്‍ഗ്രസിന് വേണ്ടി അദ്ദേഹത്തിന്റെ കഴിവുകളെല്ലാം ഉപയോഗിച്ചു. പക്ഷേ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോഴും സരിന് ഇടതുപക്ഷ മനസായിരുന്നു.
പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങളോട് പലപ്പോഴും സരിന് പലപ്പോഴും യോജിക്കാന്‍ കഴിയാതെ വന്നു. തെറ്റായിട്ടുള്ള നയങ്ങളും തെറ്റായ രാഷ്ട്രീയവും വര്‍ഗീയ ചിന്തകളുമെല്ലാം കോണ്‍ഗ്രസിനകത്ത് തലപൊക്കിയെന്നും ഇ.പി. ജയരാജന് കൂട്ടിച്ചേര്‍ത്തു.
മകളെ വേസ്റ്റ് എന്ന് വിളിച്ചു; ഡോ. റാമിനെതിരെ രക്ഷിതാക്കള്‍
വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താന്‍ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്: കിരണ്‍ റിജിജു
തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങള്‍ മര്‍ദിച്ച് കൊലപ്പെടുത്തി
അമേരിക്കയെ മറികടന്നു; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന
സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യം; ശബരിമല കേസിൽ ചീഫ് ജസ്റ്റിസ്
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നാഗര്‍കോവിലില്‍ റോഡ് ഷോ ഉടന്‍
ബിഹാറില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: ഇടപെടലുമായി ഗവര്‍ണര്‍; കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്