by webdesk2 on | 29-06-2026 11:50:16
തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് അഞ്ച് മണിക്കൂറിലധികം വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്ന സംഭവത്തില്‍ ഡല്‍ഹി കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ ആര്. ശ്രീകുമാറിനെ സസ്പെന്‍ഡ് ചെയ്തു. കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയിട്ടും കോഴിക്കോട്ടേക്കുള്ള യാത്ര മുടങ്ങിയ സംഭവത്തില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിന് ഗുരുതര വീഴ്ച പറ്റിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അടിയന്തര നടപടി. സംഭവവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ഇ. ജയതിലക് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും ഔദ്യോഗികമായി വിശദീകരണം തേടിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവിന്റെ യാത്ര തടസ്സപ്പെട്ടതിനെക്കുറിച്ച് കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം നേരത്തെ ജീവനക്കാരുടെ യോഗം വിളിച്ച് വിശദീകരണം തേടിയിരുന്നു. യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്‍ഡിഗോ കമ്പനിയെ ഇമെയില്‍ വഴിയും വിമാനത്താവളത്തില്‍ എത്തിയ ശേഷം വാക്കാലും അറിയിച്ചിരുന്നു എന്നാണ് സസ്പെന്‍ഷനിലായ പ്രോട്ടോക്കോള്‍ ഓഫീസര്‍ ശ്രീകുമാര്‍ നല്കിയ വിശദീകരണം. എന്നാല്‍ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നിന്നും അങ്ങനെയൊരു ഇമെയില്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കിയത്.
യാത്രാവിവരങ്ങള്‍ ഇന്‍ഡിഗോയ്ക്ക് അയച്ചെന്ന് അവകാശപ്പെടുമ്പോഴും, അത് കമ്പനിക്ക് ലഭിച്ചു എന്ന് ഉറപ്പുവരുത്തുന്നതില്‍ പ്രോട്ടോക്കോള്‍ ഓഫീസറുടെ ഭാഗത്തുനിന്ന് കടുത്ത വീഴ്ചയുണ്ടായതായി എ.ആര്.സി അശ്വതി ശ്രീനിവാസ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവിനെപ്പോലെയുള്ള ഒരു വി.ഐ.പിയുടെ യാത്ര കൈകാര്യം ചെയ്യുന്നതില്‍ വരുത്തിയ ഈ അനാസ്ഥയാണ് അച്ചടക്ക നടപടിയിലേക്ക് നയിച്ചത്. സംഭവത്തില്‍ കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ വിശദമായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറും.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടില്ല; ക്രമവിരുദ്ധ കരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍
തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു
പിണറായി വിജയന്റെ ഡല്‍ഹി യാത്രാ വിവാദം; പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെന്ഷന്
കോഴിക്കോട് കവാസാക്കി രോഗം; ഒമ്പത് വയസ്സുകാരി മരിച്ചു, ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
ഗുണഭോക്തൃ പട്ടിക പരിശോധിച്ച ശേഷമേ സ്ത്രീസുരക്ഷാ പദ്ധതി തുടരൂ; പദ്ധതി അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷം
പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്പെന്ഷന്
ഹോര്‍മുസ് ശാന്തം; ആക്രമിച്ചാല്‍ ഗുരുതര പ്രത്യാഘാതമെന്ന് യുഎസ്
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി
വെനസ്വേല ഇരട്ട ഭൂകമ്പം: മരണം 1450 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു
സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്