News Kerala

ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതിയില്‍ കേസില്ല; ശ്വേതാ മേനോനും ലക്ഷ്മിപ്രിയയ്ക്കുമെതിരായ പരാതിയില്‍ തുടര്‍നടപടി

Axenews | ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതിയില്‍ കേസില്ല; ശ്വേതാ മേനോനും ലക്ഷ്മിപ്രിയയ്ക്കുമെതിരായ പരാതിയില്‍ തുടര്‍നടപടി

by webdesk3 on | 27-06-2026 01:13:48

Share: Share on WhatsApp Visits: 12


 ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതിയില്‍ കേസില്ല; ശ്വേതാ മേനോനും ലക്ഷ്മിപ്രിയയ്ക്കുമെതിരായ പരാതിയില്‍ തുടര്‍നടപടി



കൊച്ചി: നടന്‍ ടിനി ടോമിനെതിരെ നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (SHO) സെന്‍ട്രല്‍ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

തന്നെ മതതീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയെന്നും, അപകീര്‍ത്തികരമായ കഥകള്‍ പ്രചരിപ്പിച്ചെന്നും ആരോപിച്ചാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്. പരാതി അഭിനേതാക്കളുടെ സംഘടനയായ അമ്മ പരിഗണിക്കാതിരുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെയും അന്‍സിബ സമീപിച്ചിരുന്നു.

പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ടിനി ടോമും അമ്മയുടെ മുന്‍ പ്രസിഡന്റ് ശ്വേതാ മേനോനും നീന കുറുപ്പും പൊലീസിന് മൊഴി നല്‍കിയിരുന്നു.

അതേസമയം, അമ്മയുടെ മുന്‍ പ്രസിഡന്റ് ശ്വേതാ മേനോനും മുന്‍ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയ്ക്കുമെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പരാതിയില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment