News Kerala

ആറ്റുകാലില്‍ 27കാരി ആത്മഹത്യ ചെയ്തു; ഭര്‍തൃപീഡനമെന്ന് കുടുംബം, കഴുത്തിലും കൈയിലും മുറിവേറ്റ പാടുകള്‍

Axenews | ആറ്റുകാലില്‍ 27കാരി ആത്മഹത്യ ചെയ്തു; ഭര്‍തൃപീഡനമെന്ന് കുടുംബം, കഴുത്തിലും കൈയിലും മുറിവേറ്റ പാടുകള്‍

by webdesk3 on | 27-06-2026 12:45:54 Last Updated by webdesk3

Share: Share on WhatsApp Visits: 45


ആറ്റുകാലില്‍ 27കാരി ആത്മഹത്യ ചെയ്തു; ഭര്‍തൃപീഡനമെന്ന് കുടുംബം, കഴുത്തിലും കൈയിലും മുറിവേറ്റ പാടുകള്‍



തിരുവനന്തപുരം: ആറ്റുകാലില്‍  27കാരിയായ യുവതി ആത്മഹത്യ ചെയ്തു. ചിറമുക്കിലെ വാടകവീട്ടില്‍ താമസിച്ചിരുന്ന വര്‍ക്കല വടശ്ശേരിക്കോണം സ്വദേശിനി ആരതിയാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

ഭര്‍ത്താവിന്റെ നിരന്തര പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. ആരതിയുടെ കഴുത്തിലും കൈയിലുമായി നഖംകൊണ്ട് മുറിഞ്ഞ പാടുകള്‍ കണ്ടെത്തിയതായും ബന്ധുക്കള്‍ പറയുന്നു.

ആരതി മുമ്പും ഭര്‍ത്താവിന്റെ മര്‍ദനത്തിന് ഇരയായിരുന്നുവെന്ന് പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ വ്യക്തമാക്കി. അഞ്ച് മാസം മുന്‍പ് ഇതുസംബന്ധിച്ച പരാതി ലഭിച്ചിരുന്നുവെന്നും, മര്‍ദനമേറ്റതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ യുവതി അമ്മയ്ക്ക് അയച്ചുനല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏഴ് മാസം മുന്‍പാണ് ആരതിയും ഭര്‍ത്താവായ ഭരതന്നൂര്‍ സ്വദേശിയായ അതുലും ചിറമുക്കിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. വിവാഹസമയത്ത് ലഭിച്ച ഏകദേശം 50 പവന്‍ സ്വര്‍ണം ഭര്‍ത്താവ് പണയംവെച്ചതായും കുടുംബം ആരോപിക്കുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment