News Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയം; ജില്ലാതലത്തില്‍ സ്വീകരിക്കേണ്ട നിലപാടെന്ന് ആരോഗ്യമന്ത്രി

Axenews | തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയം; ജില്ലാതലത്തില്‍ സ്വീകരിക്കേണ്ട നിലപാടെന്ന് ആരോഗ്യമന്ത്രി

by webdesk3 on | 27-06-2026 01:07:36

Share: Share on WhatsApp Visits: 71


തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയം; ജില്ലാതലത്തില്‍ സ്വീകരിക്കേണ്ട നിലപാടെന്ന് ആരോഗ്യമന്ത്രി




തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയം ജില്ലാതലത്തില്‍ തീരുമാനിക്കേണ്ട വിഷയമാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മന്ത്രി അഭിപ്രായം പറയേണ്ട സാഹചര്യമില്ലെന്നും, മറിച്ച് വിഷയത്തില്‍ പ്രതികരിക്കാന്‍ ശബരിനാഥനോടാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ ഏറ്റവും ഗൗരവമായി കാണുന്നത് നഗരത്തിലെ മാലിന്യ സംസ്‌കരണത്തിലെ അപാകതകളാണെന്ന് മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഡെങ്കിപ്പനി വ്യാപനത്തിനും മരണങ്ങള്‍ക്കും വരെ കാരണമാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിഷയം മേയറുടെയും ജില്ലാ കളക്ടറുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും, നേതൃത്വം നല്‍കേണ്ട നഗരസഭയ്ക്ക് പ്രശ്‌നം ഫലപ്രദമായി പരിഹരിക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രി വിമര്‍ശിച്ചു. മേയര്‍ക്ക് പൊതുപരിപാടികളില്‍ പോലും പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ (DMO) നിയമനവുമായി ബന്ധപ്പെട്ട ഡി.പി.സി. പട്ടിക കഴിഞ്ഞ ദിവസമാണ് ലഭിച്ചതെന്നും, ഉടന്‍ തന്നെ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഡി.എം.ഒമാരുടെ നിയമനം വൈകാതെ പൂര്‍ത്തിയാക്കുമെന്നും, സ്വന്തമായി ഒരാളെ വിളിച്ച് ഡി.എം.ഒ ആക്കാന്‍ എനിക്ക് കഴിയുമോ? എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

മലമ്പുഴയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്ത അവയവദാന മാലിന്യവുമായി ബന്ധപ്പെട്ടും ആരോഗ്യമന്ത്രി പ്രതികരിച്ചു. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സര്‍ക്കാര്‍ നിര്‍ദാക്ഷിണ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അവയവദാനത്തിന് തയ്യാറാകുന്ന ബന്ധുക്കള്‍ അതീവ വേദനാജനകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ദാനം ചെയ്ത അവയവങ്ങള്‍ ഏറ്റവും വേഗത്തില്‍ ആവശ്യമായ സ്ഥലത്ത് എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്തമെന്നും മന്ത്രി വ്യക്തമാക്കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment