News Kerala

അമ്മയിൽ ഭിന്നത തുടരുന്നു; ശ്വേത മേനോന്റെ വാർത്താസമ്മേളനം മാറ്റിവച്ചു; അഡ്‌ഹോക് കമ്മിറ്റി ഓൺലൈൻ യോഗം ചേർന്നു

Axenews | അമ്മയിൽ ഭിന്നത തുടരുന്നു; ശ്വേത മേനോന്റെ വാർത്താസമ്മേളനം മാറ്റിവച്ചു; അഡ്‌ഹോക് കമ്മിറ്റി ഓൺലൈൻ യോഗം ചേർന്നു

by webdesk2 on | 26-06-2026 02:03:05

Share: Share on WhatsApp Visits: 3


അമ്മയിൽ ഭിന്നത തുടരുന്നു; ശ്വേത മേനോന്റെ വാർത്താസമ്മേളനം മാറ്റിവച്ചു; അഡ്‌ഹോക് കമ്മിറ്റി ഓൺലൈൻ യോഗം ചേർന്നു

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ ആഭ്യന്തര ഭിന്നത തുടരുന്നതിനിടെ മുൻ അധ്യക്ഷ ശ്വേതാ മേനോൻ ഇന്ന് നടത്താനിരുന്ന വാർത്താസമ്മേളനം മാറ്റിവച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് തീരുമാനം മാറ്റിയതെന്നാണ് വിവരം.

അതേസമയം, സംഘടനയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി അഡ്‌ഹോക് കമ്മിറ്റി ഓൺലൈനായി യോഗം ചേർന്നതായി കമ്മിറ്റി കൺവീനർ കൂടിയായ രമേശ് പിഷാരടി എംഎൽഎ അറിയിച്ചു. രാജിവെച്ച് പുറത്തുപോയ അംഗങ്ങളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അമ്മയിൽ ഉണ്ടായ ഭരണസമിതി മാറ്റങ്ങളും കൂട്ടരാജിയും സംഘടനയ്ക്കുള്ളിൽ ഗ്രൂപ്പിസം വർധിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ അഡ്‌ഹോക് കമ്മിറ്റിയുടെ ചുമതലകൾ കൂടുതൽ നിർണായകമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഭരണസമിതി ഉടൻ തന്നെ അധികാരമേൽക്കുമെന്നാണ് പ്രതീക്ഷയെന്നും പിഷാരടി വ്യക്തമാക്കി.

പുതിയ ഭരണസമിതിയിലേക്ക് മത്സരിക്കാനില്ലെന്നും അദ്ദേഹം അറിയിച്ചു. മുൻ ഭരണസമിതികളുടെ പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് സമഗ്ര ഓഡിറ്റിന് വിധേയമാക്കണമെന്ന ആവശ്യം ഒരു വിഭാഗം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇക്കാര്യത്തിൽ അഡ്‌ഹോക് കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ നിർണായകമാകും.

Share:

Search

Recent News
Popular News
Top Trending


Leave a Comment