News Kerala

പുതിയ മദ്യനയം അഴിമതി ലക്ഷ്യമിട്ടുള്ളത്; ഗുരുതര ആരോപണങ്ങളുമായി കെ. സുരേന്ദ്രന്‍

Axenews | പുതിയ മദ്യനയം അഴിമതി ലക്ഷ്യമിട്ടുള്ളത്; ഗുരുതര ആരോപണങ്ങളുമായി കെ. സുരേന്ദ്രന്‍

by webdesk3 on | 23-06-2026 01:29:02

Share: Share on WhatsApp Visits: 19


 പുതിയ മദ്യനയം അഴിമതി ലക്ഷ്യമിട്ടുള്ളത്; ഗുരുതര ആരോപണങ്ങളുമായി കെ. സുരേന്ദ്രന്‍


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം വലിയ അഴിമതി ലക്ഷ്യമിട്ടാണ് അതിവേഗത്തില്‍ നടപ്പാക്കിയതെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. സമൂഹത്തില്‍ വ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന തീരുമാനമാണ് സര്‍ക്കാരിന്റേതെന്നും കൂടുതല്‍ കൗമാരക്കാരെയും സ്ത്രീകളെയും മദ്യ ഉപഭോഗത്തിലേക്ക് ആകര്‍ഷിക്കുന്ന സാഹചര്യം ഇതിലൂടെ ഉണ്ടാകുമെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉടന്‍ തന്നെ മദ്യനയവുമായി ബന്ധപ്പെട്ട ഫയല്‍ മിസൈല്‍ വേഗത്തില്‍ തീര്‍പ്പാക്കിയെന്നാണ് സുരേന്ദ്രന്റെ വിമര്‍ശനം. വിഷയത്തില്‍ മന്ത്രിസഭയിലോ മുന്നണിയിലോ പൊതുസമൂഹത്തിലോ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇന്ദിര ഗ്യാരണ്ടിയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ വിശദമായ ചര്‍ച്ചകള്‍ വേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി, മദ്യനയം പോലുള്ള സുപ്രധാന വിഷയത്തില്‍ ജനങ്ങളുമായി കൂടിയാലോചിക്കാതെയാണ് തീരുമാനം എടുത്തതെന്നത് ദുരൂഹമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മദ്യനയത്തിനൊപ്പം കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും സമാന രീതിയിലാണ് പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മംഗളൂരു സന്ദര്‍ശനവും കര്‍ണാടകയിലേക്കുള്ള പതിവ് യാത്രകളും സംശയങ്ങള്‍ക്ക് ഇടയാക്കുന്നതായും സുരേന്ദ്രന്‍ ആരോപിച്ചു. എക്‌സൈസ് മന്ത്രിയെ പോലും അറിയിക്കാതെയാണ് മദ്യനയത്തില്‍ തീരുമാനമെടുത്തതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

മദ്യനയ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ യു-ടേണ്‍ എടുത്തുവെന്നും, മുമ്പ് ശക്തമായി എതിര്‍ത്ത വിഷയത്തില്‍ ഇപ്പോള്‍ നിലപാട് മാറ്റിയതില്‍ ദുരൂഹതയുണ്ടെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment