by webdesk2 on | 20-06-2026 12:37:46
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് പ്രത്യേക നികുതി ഘടന പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കടുത്ത അഴിമതി ആരോപണവുമായി മുന്‍ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. പുതിയ ബജറ്റിലൂടെ സംസ്ഥാനത്ത് മുഴുവന്‍ മദ്യമൊഴുക്കാനാണ് യുഡിഎഫ് പദ്ധതിയിടുന്നതെന്നും, ഈ നികുതിയിളവിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മദ്യത്തിനെതിരെ വലിയ പ്രസംഗം നടത്തിയവര്‍ തന്നെ ഇപ്പോള്‍ മദ്യം സുലഭമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകരെ സഹായിക്കാനായി പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യവും വൈനും ഉത്പാദിപ്പിക്കാനാണ് അനുമതി നല്‍കിയിരുന്നതെന്ന് എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി. അന്ന് കൃഷിക്കാരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈനിന്റെ അതേ നികുതി ഘടന നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യമെന്ന പേരില്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നത് സ്പിരിറ്റ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മദ്യമാണെന്ന് അദ്ദേഹം ആരോപിച്ചു.
0.5 ശതമാനം മുതല്‍ 10 ശതമാനം വരെ സ്പിരിറ്റ് അടങ്ങിയ മദ്യത്തിനാണ് ഇപ്പോള്‍ ബജറ്റിലൂടെ കുറഞ്ഞ നികുതി നിരക്ക് (120 ശതമാനം) നിശ്ചയിച്ച് ഇളവ് നല്‍കിയിരിക്കുന്നത്. ഒരു പ്രമുഖ കോര്‍പ്പറേറ്റ് കമ്പനിയുടെ മാത്രം ആവശ്യപ്രകാരമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍പ് നിഷേധിച്ച ഈ നികുതിയിളവ് ഇപ്പോള്‍ യുഡിഎഫ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് നിരന്തരം പറയുന്ന ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി, ഈയൊരൊറ്റ തീരുമാനത്തിലൂടെ കുറഞ്ഞത് 600 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഖജനാവിന് ഉണ്ടാക്കിയിരിക്കുന്നതെന്നും എം.ബി. രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇത്രയും വലിയ വരുമാന നഷ്ടം സഹിച്ചുകൊണ്ട് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വിപണി ഒരുക്കിക്കൊടുക്കാന്‍ കര്‍ണാടക മദ്യലോബിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് മുന്‍ മന്ത്രി ആരോപിച്ചു. ശീതളപാനീയം പോലെ എളുപ്പത്തില്‍ വാങ്ങി ഉപയോഗിക്കാനാകുന്ന ഇത്തരം റെഡി ടു ഡ്രിങ്ക് മദ്യങ്ങള്‍ സുലഭമാകുന്നതോടെ പുതിയ തലമുറ ഇതിലേക്ക് വ്യാപകമായി ആകര്‍ഷിക്കപ്പെടും. കേരളത്തിന് ഇത്രയും വലിയ സാമ്പത്തിക നഷ്ടവും സാമൂഹിക പ്രത്യാഘാതവും ഉണ്ടാക്കിയ ഈ തീരുമാനത്തിന് പിന്നിലെ കൊടുക്കല്‍ വാങ്ങലുകള്‍ എന്തൊക്കെയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് വ്യക്തമാക്കണമെന്നും എം.ബി. രാജേഷ് ആവശ്യപ്പെട്ടു.
വീര്യം കുറഞ്ഞ മദ്യം നാട്ടില്‍ മുഴുവന്‍ ഒഴുക്കാന്‍ ആണ് യുഡിഎഫിന്റെ പദ്ധതി: എം ബി രാജേഷ്
എബോള ആശങ്ക ഒഴിയുന്നു; സൗത്ത് സുഡാനില്‍ നിന്നെത്തിയ സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്
എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെ.ബി ഗണേഷ്കുമാര് പുറത്ത്
തൂഫാന് വാരിയറായി കാന്തപുരം ഉസ്താദ്; ബാഡ്ജ് ധരിപ്പിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്കി വിജിലന്‍സ് ഡയറക്ടര്‍
ചികിത്സാച്ചെലവ് കുറയ്ക്കാൻ സർക്കാർ ഇടപെടൽ; അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾ ലഭ്യമാക്കാൻ പ്രത്യേക നടപടി
സാമ്പത്തിക പ്രതിസന്ധിക്കിടയിൽ പുതുക്കിയ ബജറ്റ് അവതരിപ്പിച്ച് സർക്കാർ; എല്ലാ മേഖലയിലും വൻ പ്രഖ്യാപനങ്ങൾ
സ്നേഹത്തണല്‍ വൃദ്ധസദനത്തിലെ ബാലവേലയുടെയും മര്‍ദനത്തിന്റെയും കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഭാര്യയെ മര്‍ദിച്ചെന്ന പരാതി: രാജിക്കത്ത് കൈമാറി ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ്
മാസപ്പടി കേസില്‍ ഇഡി ചോദ്യം ചെയ്യല്‍ തുടരുന്നു; CMRL ഉദ്യോഗസ്ഥര്‍ ഇന്നും എത്തും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്