by webdesk2 on | 08-06-2026 09:18:50
മസ്കറ്റ്: ഒമാൻ തീരത്ത് ഇന്ത്യൻ പതാകയുള്ള ഇന്ധന ടാങ്കറിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. കപ്പലിലെ 24 ജീവനക്കാരും ഇന്ത്യക്കാരാണെന്ന് ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടുത്തമുണ്ടായെങ്കിലും ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
സംഭവം നടന്നത് പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ്. ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നതിനിടെ മേഖലയിൽ സുരക്ഷാ ആശങ്കകൾ ഉയരുകയാണ്. സംഭവത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, തുടർച്ചയായ സംഘർഷങ്ങൾ മനുഷ്യ ദുരിതം വർധിപ്പിക്കുന്നതോടൊപ്പം ആഗോള ഊർജ്ജ സുരക്ഷയെയും സാമ്പത്തിക സ്ഥിരതയെയും ബാധിക്കുന്നുവെന്ന് വ്യക്തമാക്കി. സംഘർഷം അവസാനിപ്പിക്കാൻ എല്ലാ കക്ഷികളും നയതന്ത്ര മാർഗം സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ഇതിനിടെ, ലബനനിലെ ആക്രമണങ്ങൾക്ക് പ്രതികാരമായി ഇസ്രയേൽ നഗരങ്ങളിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇറാനിലെ രണ്ട് വ്യോമതാവളങ്ങൾ ലക്ഷ്യമിട്ടും ആക്രമണം നടന്നതായി വിവരങ്ങളുണ്ട്. ഇറാൻ തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുകൾ.
ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ സുരക്ഷിത മാർഗങ്ങളിലൂടെ മടങ്ങണമെന്നും ആവശ്യപ്പെട്ടു. ഇസ്രയേലിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കുകയും പ്രാദേശിക സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 24 ജീവനക്കാരും സുരക്ഷിതർ
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘങ്ങള്‍; 13 പേര് പിടിയില്‍
അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തും; ജാഗ്രത നിര്‍ദേശം
കാലവര്‍ഷം ശക്തം; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്; ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്കാരം
ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ കടന്നുപോകുമ്പോള്‍ അതിന്റെ ആഘാതം വളരെ കൂടുതലായിരിക്കും; സലിം കുമാറിനെക്കുറിച്ച് സുരേഷ് ഗോപി
വീണ്ടും ഇരുട്ടടി; ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂട്ടി
എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത രേഖകള്‍ ആവശ്യപ്പെട്ട് ഇ ഡി കോടതിയില്‍
ആ ചിരി ഇനി ഓര്‍മ്മ; സലിം കുമാറിന്റെ സംസ്കാരം വൈകീട്ട് പറവൂരില്‍; ഉച്ചവരെ പൊതുദര്‍ശനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്