by webdesk2 on | 08-06-2026 09:04:05 Last Updated by webdesk2
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനം. ഡാമിന്റെ ഒന്ന് മുതല്‍ നാല് വരെയുള്ള ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം കൂടി ഉയര്‍ത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡാമിന്റെ ഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയകളില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നടപടി. ഡാമിന്റെ സമീപപ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്കി.
അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതില്‍ മലപ്പുറം ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് പുറമെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരം ആയതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നിലവില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും വരും മണിക്കൂറുകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മലയോര മേഖലകളില്‍ മഴ കനക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോരവാസികളും യാത്രികരും പ്രത്യേക ജാഗ്രത പുലര്‍ത്തണം. കടല്‍ അതീവ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ സാങ്കേതിക സര്‍വകലാശാല (KTU) ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ കണ്ട്രോള് റൂമുമായി ബന്ധപ്പെടണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘങ്ങള്‍; 13 പേര് പിടിയില്‍
അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തും; ജാഗ്രത നിര്‍ദേശം
കാലവര്‍ഷം ശക്തം; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്; ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്കാരം
ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ കടന്നുപോകുമ്പോള്‍ അതിന്റെ ആഘാതം വളരെ കൂടുതലായിരിക്കും; സലിം കുമാറിനെക്കുറിച്ച് സുരേഷ് ഗോപി
വീണ്ടും ഇരുട്ടടി; ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂട്ടി
എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത രേഖകള്‍ ആവശ്യപ്പെട്ട് ഇ ഡി കോടതിയില്‍
ആ ചിരി ഇനി ഓര്‍മ്മ; സലിം കുമാറിന്റെ സംസ്കാരം വൈകീട്ട് പറവൂരില്‍; ഉച്ചവരെ പൊതുദര്‍ശനം
തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; പിതാവിനും പ്ലസ് ടു വിദ്യാര്‍ഥിയായ മകനും ക്രൂര മര്‍ദനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്