News Kerala

ആലപ്പുഴ സിപിഐഎമ്മില്‍ ഭിന്നത രൂക്ഷം; നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം

Axenews | ആലപ്പുഴ സിപിഐഎമ്മില്‍ ഭിന്നത രൂക്ഷം; നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം

by webdesk3 on | 19-05-2026 01:41:06

Share: Share on WhatsApp Visits: 19


ആലപ്പുഴ സിപിഐഎമ്മില്‍ ഭിന്നത രൂക്ഷം; നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം


ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ കമ്മറ്റി യോഗത്തില്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. തിരഞ്ഞെടുപ്പിലെ വന്‍ പരാജയം നേതാക്കളുടെ ധാര്‍ഷ്ട്യത്തിന് ലഭിച്ച തിരിച്ചടിയാണെന്നായിരുന്നു പ്രധാന ആരോപണം. ഉള്‍പാര്‍ട്ടി ജനാധിപത്യവും ചര്‍ച്ചകളും പാര്‍ട്ടിയില്‍ കുറഞ്ഞുവരുന്നതായും, തീരുമാനങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കപ്പെടുന്നതായും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

ഏരിയ കമ്മിറ്റികളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ ജില്ലാ നേതൃത്വം തയ്യാറാകുന്നില്ലെന്ന ആരോപണവും ശക്തമായി. വികസന നായകനെന്ന ജി സുധാകരന്‍ന്റെ പ്രതിച്ഛായയെ മറികടക്കാന്‍ നിലവിലെ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി.

ഇതിനിടെ, ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ക്കെതിരെ യു പ്രതിഭ രംഗത്തെത്തി. കായംകുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശരിയായിരുന്നില്ലെന്ന് താന്‍ മുന്‍പേ സൂചിപ്പിച്ചതാണെങ്കിലും, അതിന്റെ പേരില്‍ ജില്ലാ സെക്രട്ടറി തന്നെ മോശമായി ചിത്രീകരിച്ചതായി പ്രതിഭ ആരോപിച്ചു. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം വസ്തുത പരിശോധിക്കാതെയാണെന്നും അവര്‍ പറഞ്ഞു.

ജില്ലാ സെക്രട്ടറിയുടെ ഏകപക്ഷീയ നിലപാടുകള്‍ കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്നും, എസ്എഫ്‌ഐ നേതാക്കളും മുതിര്‍ന്നവരുടെ ധാര്‍ഷ്ട്യം അനുകരിക്കുന്നുവെന്നുമാണ് പ്രതിഭയുടെ വിമര്‍ശനം. പാര്‍ട്ടിയെ വിമര്‍ശിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, തിരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷം പ്രതിഭ അസംബന്ധം പറയുകയാണെന്ന് ആര്‍ നാസര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment