News Kerala

പൊതുയിടങ്ങളിലെ തെരുവുനായപ്രശ്നം; മൃ​ഗസ്നേഹികളുടെ ഹ‌ർജി തള്ളി സുപ്രീംകോടതി

Axenews | പൊതുയിടങ്ങളിലെ തെരുവുനായപ്രശ്നം; മൃ​ഗസ്നേഹികളുടെ ഹ‌ർജി തള്ളി സുപ്രീംകോടതി

by webdesk2 on | 19-05-2026 01:08:51 Last Updated by webdesk2

Share: Share on WhatsApp Visits: 9


പൊതുയിടങ്ങളിലെ തെരുവുനായപ്രശ്നം; മൃ​ഗസ്നേഹികളുടെ ഹ‌ർജി തള്ളി സുപ്രീംകോടതി

ഡൽഹി: പൊതുയിടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരെ മൃ​ഗസ്നേഹികൾ നൽകിയ ഹർജികൾ തള്ളി സുപ്രീംകോടതി. മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും കോടതി നി‍ർദേശിച്ചു. ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളെ ചോദ്യം ചെയ്തുകൊണ്ട് മൃ​ഗസ്നേഹികൾ നൽകിയ ഹർജികളാണ് തള്ളിയത്. 

തെരുവുനായ്ക്കളുടെ ജനസംഖ്യാ നിയന്ത്രണത്തിനും പൊതുജനാരോഗ്യ ഭീഷണികൾ ലഘൂകരിക്കുന്നതിനും നടപടികൾ സ്വകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്‌കൂളുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, സ്‌പോർട്‌സ് കോംപ്ലക്സുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റുന്നത് ഉറപ്പാക്കാൻ കഴിഞ്ഞ വർഷം നവംബറിൽ ഈ ബെഞ്ച് അധികാരികൾക്ക് നിരവധി നിർദേശങ്ങൾ നൽകിയിരുന്നു. നായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും, എവിടെ നിന്നാണോ ഇവയെ പിടികൂടിയത് അതേ സ്ഥലത്തേക്ക് തിരികെ വിടരുതെന്നും കോടതി നിർദേശിച്ചു

Share:

Search

Recent News
Popular News
Top Trending


Leave a Comment