by webdesk2 on | 16-05-2026 02:10:39
കോഴിക്കോട്: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ ധാരണയായതായി സൂചന. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍, എന്‍. ഷംസുദ്ദീന്‍, പാറക്കല്‍ അബ്ദുല്ല, വി.ഇ. അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് ലീഗ് പ്രതിനിധികളായി മന്ത്രിസഭയിലേക്ക് എത്തുന്നത്. വരും മണിക്കൂറുകളില്‍ തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കും. വടക്കന്‍ മലബാറിനും മധ്യകേരളത്തിനും കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടാണ് ഇത്തവണ ലീഗ് തങ്ങളുടെ മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
മലപ്പുറം ജില്ലയില്‍ നിന്ന് രണ്ടില്‍ കൂടുതല്‍ മന്ത്രിമാര്‍ വേണ്ടെന്ന പാര്‍ട്ടിയുടെ കര്‍ശനമായ നയപരമായ തീരുമാനത്തെ തുടര്‍ന്നാണ് പ്രമുഖ നേതാവ് കെ.എം. ഷാജി അന്തിമ പട്ടികയില്‍ നിന്ന് പുറത്തായത്. മലപ്പുറത്ത് നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പി.കെ. ബഷീറും മന്ത്രിമാരാകുന്ന സാഹചര്യത്തിലാണ് ഷാജിയെ ഒഴിവാക്കേണ്ടി വന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്ന് വൈകുന്നേരത്തോടെ മുന്നണിതലത്തില്‍ വകുപ്പുകള്‍ സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതോടെ ലീഗ് തങ്ങളുടെ മന്ത്രിമാരുടെ പേരുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
അതേസമയം, മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരത്ത് വെച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തി. യുഡിഎഫിന് പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പൂര്‍ണ്ണ പിന്തുണ നല്‍കിയ നേതാവാണ് പാണക്കാട് സാദിഖലി തങ്ങളെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് വിദ്വേഷ പ്രചരണം നടത്തി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പല ശക്തികളും ശ്രമിച്ചുവെന്നും, എന്നാല്‍ യുഡിഎഫിന്റെ മതേതര നിലപാടുകള്‍ക്ക് എക്കാലത്തും ശക്തിപകരുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന് പുതിയ ദിശാബോധം നല്‍കാന്‍ കെല്‍പുള്ള ശക്തനായ നേതാവാണ് വി.ഡി. സതീശനെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പ്രശംസിച്ചു. പുതിയ സര്‍ക്കാരിന് ലീഗിന്റെ പൂര്‍ണ്ണമായ പിന്തുണയും സഹകരണവും അദ്ദേഹം ഉറപ്പുനല്‍കി. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച മുന്നണിക്കുള്ളിലെ ഐക്യം കൂടുതല്‍ ദൃഢമാക്കുന്നതാണെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.
കെ.എം ഷാജിയില്ല, വി.ഇ അബ്ദുല്‍ ഗഫൂര്‍ മന്ത്രിയാകും; മുസ്ലിം ലീഗ് മന്ത്രിമാരില്‍ ധാരണ; പ്രഖ്യാപനം ഇന്നുണ്ടായേക്കും
പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ല് എന്ന് സ്ഥിരീകരണം
കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണി മരിച്ചു
ആഭ്യന്തരം ഉറപ്പിച്ച് രമേശ് ചെന്നിത്തല; കടുംപിടുത്തം വേണ്ടെന്ന നിലപാടില്‍ വി.ഡി സതീശന്‍
മന്ത്രിസഭാ രൂപീകരണം: കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും
മന്ത്രിസഭ രൂപീകരണം: കെ സി വേണുഗോപാല്‍-ദീപദാസ് മുന്‍ഷി കൂടിക്കാഴ്ച
പിണറായിക്കെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ കടുത്ത വിമര്‍ശനം
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കണം; മഹിളാമോര്‍ച്ചയുടെ പ്രതിഷേധം
അമിത സുരക്ഷ വേണ്ട; യാത്രയില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് വി.ഡി. സതീശന്‍
വി.ഡി. സതീശന്‍ പിണറായി വിജയനെ സന്ദര്‍ശിച്ചു; വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്