by webdesk2 on | 07-05-2026 12:31:16 Last Updated by webdesk2
തിരുവനന്തപുരം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ഔദ്യോഗികമായി ആവശ്യപ്പെടാനാണ് ലീഗിന്റെ തീരുമാനം. ഇതിനായി പി.കെ. കുഞ്ഞാലിക്കുട്ടി ഉച്ചയോടെ തിരുവനന്തപുരത്തെത്തും. യുഡിഎഫിന്റെ മിന്നുന്ന വിജയത്തിന് പിന്നില്‍ സതീശന്റെ അധ്വാനമുണ്ടെന്നും ജനവികാരം അദ്ദേഹത്തിന് അനുകൂലമാണെന്നും ലീഗ് നേതൃത്വം എഐസിസി നിരീക്ഷകരെ ബോധ്യപ്പെടുത്തും. പി.എം.എ. സലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതിനായുള്ള ചര്‍ച്ചകള്‍ക്കായി തലസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ ഘടകകക്ഷികളുടെ അഭിപ്രായം കൂടി തേടാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതോടെയാണ് ലീഗ് തങ്ങളുടെ നിലപാട് പരസ്യമാക്കിയത്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമായതിനാല്‍ ഇതുവരെ സംയമനം പാലിച്ചിരുന്ന ലീഗ്, ഇപ്പോള്‍ കൃത്യമായ രാഷ്ട്രീയ നീക്കത്തിലാണ്. ഇന്ന് വൈകീട്ട് ഇന്ദിരാഭവനില്‍ വെച്ച് ഹൈക്കമാന്‍ഡ് നിരീക്ഷകരായ മുകുള്‍ വാസ്നിക്, അജയ് മാക്കന് എന്നിവരുമായി ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. ഓരോ എംഎല്‍എമാരെയും വെവ്വേറെ കണ്ട് അഭിപ്രായം എഴുതി വാങ്ങാനാണ് നിരീക്ഷകരുടെ തീരുമാനം.
അതേസമയം, കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം മുറുകുകയാണ്. ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണ തനിക്കുണ്ടെന്ന് കെ.സി. വേണുഗോപാല്‍ അവകാശപ്പെടുമ്പോള്‍, സീനിയോരിറ്റിയാണ് രമേശ് ചെന്നിത്തല ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍, സാധാരണ പ്രവര്‍ത്തകരും ജനങ്ങളും തനിക്കൊപ്പമാണെന്ന വിശ്വാസത്തിലാണ് വി.ഡി. സതീശന്. എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയില്‍ ദീപാ ദാസ് മുന്‍ഷിയുടെ സാന്നിധ്യം ഒഴിവാക്കണമെന്ന് സതീശന് പക്ഷം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടത് ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ചൂടേകിയിട്ടുണ്ട്. നിരീക്ഷകര്‍ ഇന്ന് തന്നെ ഡല്‍ഹിക്ക് മടങ്ങി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കൂത്തുപറമ്പ് തോല്‍വി: ഷാഹുല്‍ ഹമീദിനെ സ്ഥാനത്ത് നിന്ന് മാറ്റി; മുസ്ലിം ലീഗ് നടപടി
മുഖ്യമന്ത്രി തീരുമാനം ഉടനെന്ന് സണ്ണി ജോസഫ്; ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ നിര്‍ണായകം
മുഖ്യമന്ത്രി തര്‍ക്കത്തില്‍ കെ.സി. വേണുഗോപാലിന് മുന്‍തൂക്കം; എംഎല്‍എമാരുടെ ഭൂരിപക്ഷ പിന്തുണ റിപ്പോര്‍ട്ട്
കോണ്‍ഗ്രസ് സംസ്കാരത്തിന് വിരുദ്ധമായ പ്രവണതകള്‍ അവസാനിപ്പിക്കണം: ടി. സിദ്ദിഖ്
പശ്ചിമബംഗാളില്‍ ബിജെപിയുടെ ആദ്യ സര്‍ക്കാര്‍; സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
മുഖ്യമന്ത്രിയെ ഇന്നറിയാം?; എഐസിസി തീരുമാനം വൈകിട്ടോടെയെന്ന് സൂചന
കെഎസ്ആര്‍ടിസിയില്‍ ജെന്‍ഡര്‍ രേഖപ്പെടുത്തിയ ടിക്കറ്റ് നല്‍കിത്തുടങ്ങി; സ്ത്രീകളുടെ സൗജന്യയാത്രയിലേക്കുള്ള ആദ്യപടി
ഹോര്‍മുസില്‍ ആക്രമണം; ഇന്ത്യക്കാരന് കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് കോണ്‍സുലേറ്റ്
വിസികെ പിന്തുണ പ്രഖ്യാപിക്കും; ടിവികെ അധികാരത്തിലേക്ക്
വി ഡി സതീശനും രമേശ് ചെന്നിത്തലയും ഡല്‍ഹിയില്‍; നേതാക്കളുമായി ഹൈക്കമാന്‍ഡ് ഇന്ന് ചര്‍ച്ച നടത്തും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്