by webdesk3 on | 05-05-2026 06:06:00
തമിഴ്നാട്ടില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ ടിവികെ സര്‍ക്കാര്‍ രൂപീകരണത്തിനായി തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചു. വിജയ് സത്യപ്രതിജ്ഞ ഏഴിന് നടക്കാമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ഗവര്‍ണര്‍ക്ക് ഇ-മെയില്‍ അയച്ചതായും വിവരം. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ടിവികെ ആസ്ഥാനത്തെത്തിയ വിജയ് നിയുക്ത എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ രൂപീകരണത്തിന് രണ്ടാഴ്ചത്തെ സമയം ഗവര്‍ണറോട് വിജയ് ആവശ്യപ്പെട്ടിരുന്നു.
വലിയ ഒറ്റകക്ഷിയായെങ്കിലും 118 സീറ്റുകളുടെ കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മറ്റ് പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാനാണ് ടിവികെയുടെ ശ്രമം. വിവിധ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പിന്തുണ തേടി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് വിജയ് കത്തയച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇതിനിടെ, സിപിഐ ഡിഎംകെ സഖ്യത്തില്‍ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കനത്ത തോല്‍വിയെ തുടര്‍ന്ന് ഡിഎംകെ സഖ്യം ആത്മപരിശോധനയ്ക്കായി യോഗം ചേരും. പ്രതീക്ഷിക്കാത്ത തിരിച്ചടിയില്‍ സഖ്യം ഞെട്ടലിലാണ്. ദ്രാവിഡ മോഡല്‍ 2.0 ലക്ഷ്യമിട്ട് വീണ്ടും അധികാരത്തിലെത്താമെന്ന ആത്മവിശ്വാസത്തിലായിരുന്ന മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഈ തിരഞ്ഞെടുപ്പ് വലിയ തിരിച്ചടിയായി. ടിവികെയുടെ വി എസ് ബാബുവിനോട് 8795 വോട്ടുകള്‍ക്കാണ് സ്റ്റാലിന് പരാജയപ്പെട്ടത്.
ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍; രാജിവെക്കില്ലെന്ന് മമ്ത
സര്‍ക്കാര്‍ രൂപീകരണത്തിന് നീക്കങ്ങള്‍ ശക്തം; വിജയിയുടെ സത്യപ്രതിജ്ഞ ഏഴിന്? _
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ കടുത്ത മത്സരം; ഡല്‍ഹിയില്‍ നിര്‍ണായക യോഗം
എം.കെ. സ്റ്റാലിന് രാജിവെച്ചു; പ്രതിപക്ഷത്തിരുന്ന് ജനങ്ങള്‍ക്കായി പോരാടും
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഐയില്‍ നേതൃമാറ്റ ആവശ്യം ശക്തം
ഫുജൈറയിലെ ഇറാന് ആക്രമണം; മൂന്ന് ഇന്ത്യക്കാര്‍ക്ക് പരുക്ക്, ശക്തമായി അപലപിച്ച് മോദി
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ കെ.സി.വേണുഗോപാല്‍; എംഎല്‍എമാരില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ പിന്മാറില്ല
ആരാകും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി?; എഐസിസി നേതൃത്വം നാളെ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും
കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തില്‍ വിജയ്; ചെറുകക്ഷികളെ ഒപ്പം കൂട്ടാന്‍ നീക്കം
യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 10ന് ശേഷം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്