News Kerala

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ കെ.സി.വേണുഗോപാല്‍; എംഎല്‍എമാരില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ പിന്മാറില്ല

Axenews | മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ കെ.സി.വേണുഗോപാല്‍; എംഎല്‍എമാരില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ പിന്മാറില്ല

by webdesk2 on | 05-05-2026 12:51:34 Last Updated by webdesk3

Share: Share on WhatsApp Visits: 12


 മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍   കെ.സി.വേണുഗോപാല്‍; എംഎല്‍എമാരില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ പിന്മാറില്ല

തിരുവനന്തപുരം:   കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ ഊര്‍ജിതമാകുന്നതിനിടെ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് താന്‍ സന്നദ്ധനാണെന്ന സൂചന നല്‍കി കെ.സി. വേണുഗോപാല്‍. നിയമസഭാ കക്ഷി യോഗത്തില്‍ പേര് വരികയും ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ ലഭിക്കുകയും ചെയ്താല്‍ പദവി ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മുന്നണിയെ വിജയത്തിലേക്ക് നയിച്ച നേതാവെന്ന നിലയില്‍ കെ.സി. വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്നാണ് അനുകൂലികളുടെ വാദം.

അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പാര്‍ട്ടിയില്‍ വ്യക്തമായ വ്യവസ്ഥാപിത മാര്‍ഗങ്ങളുണ്ടെന്ന് കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. ഹൈക്കമാന്‍ഡും പാര്‍ട്ടി നേതൃത്വവും കൂടിയാലോചനകള്‍ നടത്തിയാണ് അന്തിമ തീരുമാനമെടുക്കുക. തനിക്ക് വേണ്ടി ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വെക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും, ഇത്തരം നീക്കങ്ങള്‍ പാര്‍ട്ടി നടപടിക്രമങ്ങളെ തടസ്സപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണത്തില്‍ സി.പി.ഐ.എം കാട്ടിക്കൂട്ടിയ തെറ്റായ പ്രവണതകള്‍ക്കുള്ള തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം പത്തിന് ശേഷം നടക്കാനാണ് നിലവില്‍ ആലോചനകള്‍ നടക്കുന്നത്. എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്തെത്തി ഓരോ എംഎല്‍എമാരെയും കണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കും. ഹൈക്കമാന്‍ഡ് തീരുമാനം വന്നതിന് ശേഷമേ സത്യപ്രതിജ്ഞാ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കൂ. വലിയ ഭൂരിപക്ഷത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ എത്രയും വേഗം സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം.





Share:

Search

Recent News
Popular News
Top Trending


Leave a Comment