by webdesk2 on | 05-05-2026 07:59:45
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം (ടിവികെ) അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ച സാഹചര്യത്തില്‍, ചെറുകക്ഷികളെയും കോണ്‍ഗ്രസിനെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ നടന് വിജയ് നീക്കങ്ങള്‍ സജീവമാക്കി. 234 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ വേണ്ടിവരുമെന്നിരിക്കെ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെ നിലവില്‍ 108 സീറ്റുകളിലൊതുങ്ങിയതോടെയാണ് സഖ്യസാധ്യതകള്‍ തേടുന്നത്. ഡിഎംകെ വിരുദ്ധ നിലപാട് സ്വീകരിച്ച വിജയ്, ബിജെപിയുമായി രാഷ്ട്രീയ വൈരം തുടരുന്നതിനാല്‍ അവര്‍ക്കൊപ്പമുള്ള എഐഎഡിഎംകെയോട് നിലവില്‍ അകലം പാലിക്കുകയാണ്.
കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പാക്കാന്‍ ടിവികെ നേതൃത്വം ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിജയ്യെ ഫോണില്‍ വിളിച്ച് പിന്തുണ വാഗ്ദാനം ചെയ്തതായാണ് വിവരം. ഇതിന് പുറമെ ഇടതുപക്ഷ പാര്‍ട്ടികളെയും ഒപ്പം നിര്‍ത്താന്‍ വിജയ് ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഇടതു നേതാക്കളെ വിജയ് പുകഴ്ത്തി സംസാരിച്ചിരുന്നു. ബിജെപി ബന്ധം ഉപേക്ഷിക്കണമെന്ന കര്‍ശന നിബന്ധനയോടെ മാത്രമേ എഐഎഡിഎംകെയുമായി ചര്‍ച്ചകള്‍ക്ക് സാധ്യതയുള്ളൂവെന്നാണ് ടിവികെ വൃത്തങ്ങള്‍ നല്കുന്ന സൂചന.
അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ്നാട് രാഷ്ട്രീയം അടക്കിഭരിച്ച ദ്രാവിഡ പാര്‍ട്ടികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ചാണ് വിജയ്യുടെ രാഷ്ട്രീയ പ്രവേശനം വിജയകരമായത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കൊളത്തൂര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടത് ഡിഎംകെ ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ 11 സീറ്റുകള്‍ കൂടി ആവശ്യമുള്ള സാഹചര്യത്തില്‍ വിജയ് സ്വീകരിക്കുന്ന ഓരോ നിലപാടും തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ചിടത്തോളം അതീവ നിര്‍ണായകമാകും.
ആരാകും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി?; എഐസിസി നേതൃത്വം നാളെ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും
കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തില്‍ വിജയ്; ചെറുകക്ഷികളെ ഒപ്പം കൂട്ടാന്‍ നീക്കം
യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 10ന് ശേഷം
തവനൂരില്‍ കെ.ടി. ജലീല്‍ തോല്‍വി സമ്മതിച്ചു; യുഡിഎഫ് മുന്നേറ്റത്തില്‍ ഇടത് കോട്ടകള്‍ തകര്‍ന്നു
ജനവിധി സര്‍ക്കാരിനെ തള്ളി; യുഡിഎഫ് തരംഗത്തില്‍ ആര്െസ്പി തിരിച്ചുവരവ്: ഷിബു ബേബി ജോണ്‍
യുഡിഎഫ് തരംഗം: നന്ദിയറിയിച്ച് സണ്ണി ജോസഫ്, സംസ്ഥാനത്ത് മുന്നേറ്റം തുടരുന്നു
യുഡിഎഫ് തരംഗം: വികാരഭരിത പ്രതികരണവുമായി കെ.കെ. രമ
മന്ത്രിമാര്‍ തോല്‍ക്കുന്നത് ആദ്യമല്ല; എംബി രാജേഷ്
കേരളത്തില്‍ യുഡിഎഫ് തരംഗം: യുഡിഎഫിന് വമ്പന്‍ മുന്നേറ്റം, ആഘോഷം തുടങ്ങി പ്രവര്‍ത്തകര്‍
ചരിത്രത്തിലാദ്യം; പശ്ചിമബംഗാളില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുക അവസാനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്