by webdesk3 on | 10-04-2026 01:10:55
കേരളത്തില്‍ യുഡിഎഫിന് ജനങ്ങള്‍ ചരിത്രവിജയം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭരണമാറ്റത്തിനായി ജനങ്ങള്‍ അത്യുത്സാഹത്തോടെ വോട്ട് ചെയ്തുവെന്നും, നൂറിലധികം സീറ്റുകള്‍ നേടുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. എത്ര സീറ്റുകള്‍ ലഭിക്കുമെന്നതിന്റെ കണക്കുകള്‍ പരിശോധിച്ചുവരികയാണെന്നും കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ആരാവണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും, ലീഗ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ അര്‍ഹതയുണ്ടെന്നാണ് അവര്‍ പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, എതിരാളികളെ തേജോവധം ചെയ്യാതെ അന്തസ്സായ പ്രചാരണം നടത്തിയതായും പറഞ്ഞു. യുഡിഎഫ് ഒരുമിച്ച് പ്രവര്‍ത്തിച്ചതാണ് വിജയത്തിന്റെ ശക്തിയെന്നും, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യം പ്രചാരണത്തിന് കരുത്തായെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങള്‍ ഗുഡ്ബൈ പറയുമെന്നും ചെന്നിത്തല ആരോപിച്ചു. പല സ്ഥലങ്ങളിലും സിപിഐഎം-ബിജെപി അന്തര്‍ധാര ഉണ്ടായിരുന്നുവെന്നും, അതിനെ മറികടന്ന് യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ ആക്രമണത്തെ ശക്തമായി അപലപിച്ച ചെന്നിത്തല, സിപിഐഎം അക്രമസ്വഭാവം ഉപേക്ഷിച്ചിട്ടില്ലെന്നും വിമര്‍ശിച്ചു. കുഞ്ഞികൃഷ്ണന്റെ പേരെഴുതിയ മതില് പോലും തകര്‍ത്തതായി ആരോപിച്ച അദ്ദേഹം, സിപിഐഎമ്മിന് പരാജയഭീതിയാണെന്നും പറഞ്ഞു.
സംസ്ഥാനത്ത് പ്രധാന മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും, ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. പോളിംഗ് ശതമാനം ഉയര്‍ന്നതില്‍ എസ്.ഐ.ആര് ഒരു ഘടകമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ യുഡിഎഫിന് ചരിത്രവിജയം ലഭിക്കും: രമേശ് ചെന്നിത്തല
ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
ലൈംഗിക അതിക്രമ കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യം
നിയമസഭാ തിരഞ്ഞെടുപ്പ്: യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന; ബിഹാറില്‍ മൂന്ന് പേര് അറസ്റ്റില്‍
അഖിൽ മാരാർ 2.0; പേജ് പൂട്ടിച്ചാലും നാവടക്കില്ല, പൊലീസിനെ കോടതി കയറ്റുമെന്ന് താരം
ഭൂരിപക്ഷം കിട്ടി അഞ്ച് മിനിറ്റിനുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും: പിസി വിഷ്ണുനാഥ്
ഇന്ധനപ്രതിസന്ധി രൂക്ഷം; കേന്ദ്ര മന്ത്രിമാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്
ഫാസ്ടാഗ് ഇല്ലാത്തവര്‍ക്ക് ഇന്ന് മുതല്‍ യുപിഐ പേയ്മെന്റ്
നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; പ്രതീക്ഷയില്‍ മുന്നണികള്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്