by webdesk3 on | 10-04-2026 01:00:42
നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എല്‍.ഡി.എഫ് നേതാക്കളില്‍ ആത്മവിശ്വാസക്കുറവ് പ്രകടമാണെന്നും അവരുടെ പ്രസ്താവനകളില്‍ നിന്നുതന്നെ അത് വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു.
ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും, ഇത്തരം ചര്‍ച്ചകള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂല തരംഗം നിലനില്‍ക്കുകയാണെന്നും 100 സീറ്റുകള്‍ വരെ നേടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞ കണക്കുകള്‍ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണെന്നും, അതുതന്നെയാകും ഫലം ലഭിക്കുകയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോഴിക്കോട് ജില്ല ഉള്‍പ്പെടെ എല്ലാ മണ്ഡലങ്ങളിലും വിജയം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, മികച്ച പോളിംഗ് ഉണ്ടായപ്പോള്‍ എല്ലായ്പ്പോഴും യു.ഡി.എഫ് മികച്ച വിജയം നേടിയിട്ടുണ്ടെന്ന് പാണക്കാട് സാദിഖ് അലി തങ്ങള്‍ പറഞ്ഞു. തുടക്കത്തില്‍ പറഞ്ഞതുപോലെ റെക്കോര്‍ഡ് ഭൂരിപക്ഷം തന്നെ ലഭിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ മുസ്ലിം ലീഗിന് നേടാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
കേരളത്തില്‍ യുഡിഎഫിന് ചരിത്രവിജയം ലഭിക്കും: രമേശ് ചെന്നിത്തല
ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
ലൈംഗിക അതിക്രമ കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യം
നിയമസഭാ തിരഞ്ഞെടുപ്പ്: യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന; ബിഹാറില്‍ മൂന്ന് പേര് അറസ്റ്റില്‍
അഖിൽ മാരാർ 2.0; പേജ് പൂട്ടിച്ചാലും നാവടക്കില്ല, പൊലീസിനെ കോടതി കയറ്റുമെന്ന് താരം
ഭൂരിപക്ഷം കിട്ടി അഞ്ച് മിനിറ്റിനുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും: പിസി വിഷ്ണുനാഥ്
ഇന്ധനപ്രതിസന്ധി രൂക്ഷം; കേന്ദ്ര മന്ത്രിമാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്
ഫാസ്ടാഗ് ഇല്ലാത്തവര്‍ക്ക് ഇന്ന് മുതല്‍ യുപിഐ പേയ്മെന്റ്
നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; പ്രതീക്ഷയില്‍ മുന്നണികള്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്