News India

ഇന്ധനപ്രതിസന്ധി രൂക്ഷം; കേന്ദ്ര മന്ത്രിമാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്

Axenews | ഇന്ധനപ്രതിസന്ധി രൂക്ഷം; കേന്ദ്ര മന്ത്രിമാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്

by webdesk2 on | 10-04-2026 08:26:28 Last Updated by webdesk2

Share: Share on WhatsApp Visits: 12


ഇന്ധനപ്രതിസന്ധി രൂക്ഷം; കേന്ദ്ര മന്ത്രിമാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടര്‍ന്ന് രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ണ്ണായക നീക്കങ്ങളുമായി കേന്ദ്രമന്ത്രിമാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഖത്തറിലും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യുഎഇയിലും സന്ദര്‍ശനം നടത്തും.

ഇന്ത്യയുടെ എല്‍എന്‍ജി (LNG) ആവശ്യകതയുടെ 45 ശതമാനവും എല്‍പിജി (LPG) വിതരണത്തിന്റെ 20 ശതമാനവും ഖത്തറിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ യുദ്ധം മൂലം ഖത്തറിലെ ഗ്യാസ് ഉല്‍പ്പാദനം തടസ്സപ്പെട്ടതും ഹോര്‍മൂസ് കടലിടുക്ക് അടച്ചതും ഇന്ത്യയിലേക്കുള്ള വിതരണത്തെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഖത്തറില്‍ നിന്ന് കൂടുതല്‍ ഇന്ധനം എത്തിക്കാനുള്ള ചര്‍ച്ചകള്‍ക്കായി ഹര്‍ദീപ് സിംഗ് പുരി ദോഹയിലെത്തി.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നാളെ മുതല്‍ രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനം ആരംഭിക്കും. ഊര്‍ജ്ജ മേഖലയിലെ സഹകരണത്തിന് പുറമെ, വ്യാപാര ബന്ധം ശക്തമാക്കുന്നതിനും മേഖലയിലെ നയതന്ത്ര ചര്‍ച്ചകള്‍ക്കും സന്ദര്‍ശനത്തില്‍ മുന്‍ഗണന നല്‍കും. യുദ്ധത്തെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍, ഗള്‍ഫ് രാജ്യങ്ങളുടെ സഹായത്തോടെ വിപണിയില്‍ സ്ഥിരത കൊണ്ടുവരാനാണ് ഇന്ത്യയുടെ ശ്രമം.












Share:

Search

Recent News
Popular News
Top Trending


Leave a Comment