News Kerala

മുഖ്യമന്ത്രി സ്ഥാനത്ത് അനൈക്യം ഇല്ല; കോണ്‍ഗ്രസ് തീരുമാനം ലീഗ് പിന്തുണക്കും: പി.കെ. കുഞ്ഞാലിക്കുട്ടി

Axenews | മുഖ്യമന്ത്രി സ്ഥാനത്ത് അനൈക്യം ഇല്ല; കോണ്‍ഗ്രസ് തീരുമാനം ലീഗ് പിന്തുണക്കും: പി.കെ. കുഞ്ഞാലിക്കുട്ടി

by webdesk3 on | 26-03-2026 11:37:34

Share: Share on WhatsApp Visits: 18


 മുഖ്യമന്ത്രി സ്ഥാനത്ത് അനൈക്യം ഇല്ല; കോണ്‍ഗ്രസ് തീരുമാനം ലീഗ് പിന്തുണക്കും: പി.കെ. കുഞ്ഞാലിക്കുട്ടി


മലപ്പുറം: മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച് യുഡിഎഫില്‍ യാതൊരു അനൈക്യവും ഇല്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുക കോണ്‍ഗ്രസാണെന്നും, അവര്‍ നിശ്ചയിക്കുന്ന ആര് ആയാലും ലീഗ് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് സിപിഎം-ബിജെപി ധാരണ ഉണ്ടായാലും അതിനെ യുഡിഎഫ് മറികടക്കുമെന്ന ആത്മവിശ്വാസവും കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ചു. എല്ലാ തരത്തിലുള്ള രാഷ്ട്രീയ ഡീലുകളെയും തരണം ചെയ്ത് മുന്നേറ്റം നടത്താന്‍ യുഡിഎഫിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, വോട്ട് ഭിന്നിക്കാതിരിക്കാനുള്ള നടപടികള്‍ യുഡിഎഫ് സ്വീകരിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

കായംകുളത്തെ യു. പ്രതിഭ എംഎല്‍എക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ലീഗ് നേതാവിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം പ്രവണതകള്‍ ലീഗ് ഒരിക്കലും സഹിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment