News Kerala

സൈബര്‍ ആക്രമണം തുടരുന്നു; നിയമനടപടിയിലേക്ക് നീങ്ങും: യു. പ്രതിഭ

Axenews | സൈബര്‍ ആക്രമണം തുടരുന്നു; നിയമനടപടിയിലേക്ക് നീങ്ങും: യു. പ്രതിഭ

by webdesk3 on | 26-03-2026 11:34:18 Last Updated by webdesk3

Share: Share on WhatsApp Visits: 15


 സൈബര്‍ ആക്രമണം തുടരുന്നു; നിയമനടപടിയിലേക്ക് നീങ്ങും: യു. പ്രതിഭ


കായംകുളം എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു. പ്രതിഭയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കുപിന്നാലെയും സംഘടിത സൈബര്‍ ആക്രമണം തുടരുന്നതായി അവര്‍ ആരോപിച്ചു. 

പരാമര്‍ശം നടത്തിയ ഇര്‍ഷാദ് ചക്കാലശേരിയുടെ ഖേദപ്രകടനത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നും, സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും യു. പ്രതിഭ അറിയിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് വ്യക്തിഹത്യ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം വ്യക്തമായി നിലനില്‍ക്കുമ്പോഴും ഉത്തരവാദിത്തപ്പെട്ട കണ്‍വീനര്‍ തന്നെ അതിന് നേതൃത്വം നല്‍കിയെന്നാണ് ആരോപണം.

ഞാന്‍ ഇന്നൊന്നുമല്ല ഇത് നേരിടാന്‍ തുടങ്ങിയത്. ഏറെക്കാലമായി എന്നെയും എന്റെ കുടുംബത്തെയും ആക്ഷേപിക്കുന്നു. എന്നാല്‍ അതൊന്നും എന്റെ ചുറ്റുമുള്ളവരെ ബാധിച്ചിട്ടില്ല,എന്ന് യു. പ്രതിഭ പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment