News Kerala

ഇന്നലെ ഉറങ്ങാതെ ഒരു മലയാളി നഴ്സ് എന്റെ അമ്മയെ നോക്കി; യു.ഡി.എഫ് പ്രചാരണ പൊതുയോഗത്തിൽ ഓൺലൈനിൽ പങ്കെടുത്ത്‌ രാഹുൽ ഗാന്ധി

Axenews | ഇന്നലെ ഉറങ്ങാതെ ഒരു മലയാളി നഴ്സ് എന്റെ അമ്മയെ നോക്കി; യു.ഡി.എഫ് പ്രചാരണ പൊതുയോഗത്തിൽ ഓൺലൈനിൽ പങ്കെടുത്ത്‌ രാഹുൽ ഗാന്ധി

by webdesk2 on | 25-03-2026 07:57:01

Share: Share on WhatsApp Visits: 6


ഇന്നലെ ഉറങ്ങാതെ ഒരു മലയാളി നഴ്സ് എന്റെ അമ്മയെ നോക്കി; യു.ഡി.എഫ് പ്രചാരണ പൊതുയോഗത്തിൽ ഓൺലൈനിൽ പങ്കെടുത്ത്‌ രാഹുൽ ഗാന്ധി

കോഴിക്കോട്: ഇന്നലെ ലോകം മുഴുവൻ ഉറങ്ങി കിടക്കുമ്പോൾ ഒരു മലയാളി നഴ്സ് ഉറങ്ങാതെ, ആശുപത്രി കിടക്കയിലുള്ള തന്റെ അമ്മയെ പരിചരിച്ചെന്ന്‌ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളത്തിലെ എല്ലാ മൂല്യങ്ങളുടെയും ആവിഷ്കാരമാണ് ആ നഴ്സിന്റെ ജോലി. രോഗിയുടെ ജാതിയോ മതമോ സാമ്പത്തിക സ്ഥിതിയോ പരിഗണിക്കാതെ അവർ കർത്തവ്യം നിർവഹിക്കുന്നു. ഈ സന്ദേശത്തെ സംരക്ഷിക്കാനും സ്നേഹത്തെയും ഐക്യത്തെയും കെട്ടിപ്പടുക്കാനുമാണ് നമ്മുടെ പോരാട്ടം.

കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യു.ഡി.എഫ് പ്രചാരണ പൊതുയോഗത്തെ ഓൺലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. രാഹുൽ ഗാന്ധി വരു​മെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് രാഹുൽ യാത്ര ഉപേക്ഷിച്ച് ഓൺലൈനായി പങ്കെടുത്തത്.

Share:

Search

Recent News
Popular News
Top Trending


Leave a Comment