News International

ഓസ്‌കര്‍ 2026: മികച്ച നടി ജെസി ബക്ലി; നടന്‍ മൈക്കിള്‍ ബി. ജോര്‍ദന്‍

Axenews | ഓസ്‌കര്‍ 2026: മികച്ച നടി ജെസി ബക്ലി; നടന്‍ മൈക്കിള്‍ ബി. ജോര്‍ദന്‍

by webdesk2 on | 16-03-2026 08:06:43

Share: Share on WhatsApp Visits: 3


ഓസ്‌കര്‍ 2026: മികച്ച നടി ജെസി ബക്ലി; നടന്‍ മൈക്കിള്‍ ബി. ജോര്‍ദന്‍

ലൊസാഞ്ചലസ്:  തൊണ്ണൂറ്റിയെട്ടാമത് ഓസ്‌കര്‍ വേദിയില്‍ തിളങ്ങി വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍. മികച്ച ചിത്രത്തിനും സംവിധാനത്തിനും ഉള്‍പ്പെടെ ആറ് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മൈക്കിള്‍ ബി ജോര്‍ദന്‍ മികച്ച നടന്‍. സിന്നേഴ്‌സ് എന്ന ചിത്രത്തിലൂടെ ആണ് പുരസ്‌കാര നേട്ടം. ഹാംനെറ്റ് എന്ന ചിത്രത്തിലൂടെ ജസ്സി ബക്‌ലി മികച്ച നടിയായി . സിന്നേഴ്‌സിനാണ് മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം.

ഷോണ്‍ പെന്‍ മികച്ച സഹനടന്‍. വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിലെ അബിനയത്തിനാണ് പുരസ്‌കാരം.  വെപ്പണ്‍സ് എന്ന ചിത്രത്തിലൂടെ എമി മാഡിഗന്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സിന്നേഴ്സിലൂടെ റയാന്‍ കൂഗ്ലര്‍ നേടിയപ്പോള്‍ മികച്ച അവലംബിത തിരക്കഥയ്ക്ക് പുരസ്‌കാരം നേടിയിരിക്കുന്നത് വണ്‍ ബാറ്റില്‍ അനദറിലൂടെ പോള്‍ തോമസ് ആന്‍ഡേഴ്സണാണ്. പുതുതായി ഉള്‍പ്പെടുത്തിയ കാസ്റ്റിങ് ഡയറക്ഷനുള്ള പുരസ്‌കാരം കസാന്‍ഡ്ര കുലുക്കുണ്ടിസ് സ്വന്തമാക്കി.

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം രണ്ട് ചിത്രങ്ങള്‍ക്ക്. ദ് സിങ്ങേഴ്‌സ്, ടു പീപ്പിള്‍ എക്‌സ്‌ചേഞ്ചിങ് സലൈവ എന്നീ ചിത്രങ്ങള്‍ പുരസ്‌കാരം പങ്കിട്ടു. മൈക്ക് ഹില്‍, ജോര്‍ദന്‍, സാമുവല്‍, ക്ലിയോണ ഫ്യുറെ എന്നിവര്‍ക്ക് മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്ങിനുള്ള പുരസ്‌കാരം ലഭിച്ചു. ഫ്രാങ്കെന്‍സ്‌റ്റൈന്‍ എന്ന ചിത്രമാണ് ഓസ്‌കാര്‍ നേടികൊടുത്തത്. മികച്ച കോസ്റ്റ്യൂം ഡിസൈനുള്ള പുരസ്‌കാരവും ഈ ചിത്രം നേടി. കേറ്റ് ഹോളെയാണ് ഈ വിഭാഗത്തില്‍ പുരസ്‌കാരം നേടിയത്.

ഒറിജിനല്‍ സ്‌കോറിന് സിന്നേഴ്‌സും ശബദ്‌സന്നിവേശത്തിനുളള പുരസ്‌കാരം എഫ് വണ്ണും നേടി. പ്രശസ്ത ഹാസ്യനടന്‍ കോനന്‍ ഒബ്രിയാന്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അവാര്‍ഡ് നിശ അവതാരകനായി എത്തി. പ്രിയങ്ക ചോപ്ര, റോബര്‍ട്ട് ഡൗണി ജൂനിയര്‍, ആന്‍ ഹാത്ത്വേ തുടങ്ങിയ പ്രമുഖ താരങ്ങള്‍ അവാര്‍ഡുകള്‍ സമ്മാനിക്കാനായി വേദിയിലെത്തിയിരുന്നു. ഇറാന്റെ ഡ്രോണ്‍ ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് അവാര്‍ഡ് ചടങ്ങുകള്‍ നടന്നത്.






Share:

Search

Recent News
Popular News
Top Trending


Leave a Comment