News Kerala

യുഡിഎഫിൽ സീറ്റ് തർക്കമില്ലെന്ന് വിഡി സതീശൻ; സർക്കാരിന്റെ വെള്ളപൂശൽ അവസാനിക്കുമെന്ന് ചെന്നിത്തല

Axenews | യുഡിഎഫിൽ സീറ്റ് തർക്കമില്ലെന്ന് വിഡി സതീശൻ; സർക്കാരിന്റെ വെള്ളപൂശൽ അവസാനിക്കുമെന്ന് ചെന്നിത്തല

by webdesk2 on | 15-03-2026 11:24:36 Last Updated by webdesk3

Share: Share on WhatsApp Visits: 8


യുഡിഎഫിൽ  സീറ്റ് തർക്കമില്ലെന്ന് വിഡി സതീശൻ; സർക്കാരിന്റെ വെള്ളപൂശൽ അവസാനിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫിനുള്ളിൽ സീറ്റ് വിഭജനത്തെ ചൊല്ലി തർക്കങ്ങളൊന്നുമില്ലെന്ന്  പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. ആരും അധിക സീറ്റുകൾ ആവശ്യപ്പെട്ടിട്ടില്ലെന്നും ഘടകകക്ഷികളുമായി നല്ല ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. സീറ്റുകൾ വെച്ചുമാറുന്ന കാര്യത്തിൽ ആരും വാശി പിടിക്കുന്നില്ല. എല്ലാവർക്കും സമ്മതമാണെങ്കിൽ മാത്രമേ മാറ്റമുണ്ടാകൂ. മുസ്ലിം ലീഗുമായി പ്രശ്നങ്ങളില്ലെന്നും എം പിമാർ വീണ്ടും മത്സരിക്കണോ എന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, യുഡിഎഫ് തിരഞ്ഞെടുപ്പിന് സജ്ജമാണെന്ന്  കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ. സുധാകരനുമായുള്ള ചെറിയ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് നന്നായിരിക്കുമെന്നും, അങ്ങനെ വന്നാൽ സർക്കാരിന്റെ പ്രചാരണ പരിപാടികൾക്ക് അറുതിയാകുമെന്നും അദ്ദേഹം പരിഹസിച്ചു.

നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ ഇപ്പോഴത്തെ ഈ പ്രസ്താവനകളിൽ നിന്ന് വ്യക്തമാകുന്ന ചില കാര്യങ്ങൾ ഉണ്ട്. അതിൽ ഏറ്റവും ആദ്യത്തേത് ആണ് മുന്നണിക്കുള്ളിൽ വിള്ളലുണ്ടെന്ന വാർത്തകളെ പ്രതിരോധിക്കാനുള്ള ശ്രമം. പ്രത്യേകിച്ച് ലീഗുമായി സീറ്റ് വിഷയത്തിൽ തർക്കമുണ്ടെന്ന പ്രചാരണങ്ങളെ തള്ളിക്കളയുന്നത് അതിന്റെ ഉദാഹരമാണ്.

പ്രതിപക്ഷ നേതാവിനോട് യോചിക്കുന്ന ഒരു പ്രതികരണം തന്നെയാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും നടത്തിയിരിക്കുന്നത്.  കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരൻ എം.പി മറ്റ് നേതാക്കളും തമ്മിലുള്ള അസ്വാരസ്യങ്ങൾ പരിഹരിക്കാൻ പാർട്ടി ഗൗരവമായി ഇടപെടുന്നുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഹൈക്കമാൻഡിന് പൂർണ്ണ അധികാരം നൽകിക്കൊണ്ട് പ്രാദേശികമായ തർക്കങ്ങൾ ഒഴിവാക്കാനാണ് നേതാക്കളുടെ നീക്കം എന്ന് വ്യക്തം. സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാമെന്ന ആത്മവിശ്വാസം യു.ഡി.എഫ് ക്യാമ്പിലുണ്ട്.

Share:

Search

Recent News
Popular News
Top Trending


Leave a Comment