News Kerala

അലുവ അതുലിന്റെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; 10 പേര്‍ പിടിയില്‍: പൊലീസ്

Axenews | അലുവ അതുലിന്റെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; 10 പേര്‍ പിടിയില്‍: പൊലീസ്

by webdesk3 on | 15-03-2026 12:29:57

Share: Share on WhatsApp Visits: 17


അലുവ അതുലിന്റെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; 10 പേര്‍ പിടിയില്‍: പൊലീസ്



ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ സംഭവം കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പൊലീസ് വ്യക്തമാക്കി. കേസിന്റെ അന്വേഷണം നടത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചിരുന്നുവെന്നും തുടര്‍ അന്വേഷണത്തില്‍ പ്രതികളിലേക്ക് വളരെ വേഗത്തില്‍ എത്താന്‍ കഴിഞ്ഞതായും സിറ്റി പൊലീസ് കമ്മീഷണര്‍ ഹേമലത ഐപിഎസ് അറിയിച്ചു.

ജില്ലാ അതിര്‍ത്തികളില്‍ അന്വേഷണം ശക്തമാക്കിയതോടെ പ്രതികളെ പിടികൂടാനായി. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട ചേസിങ്ങിനൊടുവിലാണ് കോട്ടയത്ത് നിന്ന് നാല് പേരെ പൊലീസ് പിടികൂടിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആറു പ്രതികള്‍ ഉള്‍പ്പെടെ ആകെ പത്ത് പേരെയാണ് ഇതുവരെ പിടികൂടിയതെന്ന് ഹേമലത ഐപിഎസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ കൊലപാതകത്തിന് ശേഷം ഉപേക്ഷിച്ച കാറില്‍ നിന്ന് ആക്രമണത്തിന് ഉപയോഗിച്ച മാരകായുധങ്ങളും കണ്ടെത്തിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

റിമാന്‍ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ അലുവ അതുലിനെ 48 മണിക്കൂറിനകം കൊലപ്പെടുത്താനായിരുന്നു ഗുണ്ടാ സംഘത്തിന്റെ തീരുമാനം. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം 17-ാം മിനിറ്റിലാണ് പുതിയകാവ് ജംഗ്ഷനില്‍ വെച്ച് ഗുണ്ടാസംഘം അതുലിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment