News Kerala

നിയമസഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സജ്ജം; സ്ഥാനാര്‍ഥി പട്ടിക അന്തിമഘട്ടത്തില്‍; കെസി വേണുഗോപാല്‍

Axenews | നിയമസഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സജ്ജം; സ്ഥാനാര്‍ഥി പട്ടിക അന്തിമഘട്ടത്തില്‍; കെസി വേണുഗോപാല്‍

by webdesk3 on | 15-03-2026 12:08:40

Share: Share on WhatsApp Visits: 82


നിയമസഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സജ്ജം; സ്ഥാനാര്‍ഥി പട്ടിക അന്തിമഘട്ടത്തില്‍; കെസി വേണുഗോപാല്‍


നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് സജ്ജമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നതെന്നും സ്ഥാനാര്‍ഥി പട്ടിക അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉണ്ടാകുമെന്നും അത് ജി സുധാകരന്‍ ആണോ എന്ന് പറയാന്‍ താന്‍ ജ്യോത്സ്യന്‍ അല്ലെന്നും കെ സി വേണുഗോപാല്‍ പരിഹാസത്തോടെ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമ്പലപ്പുഴ മണ്ഡലത്തില്‍ യുഡിഎഫിന് വിജയ സാധ്യത കൂടുതലാണെന്നും ഏത് മണ്ഡലങ്ങളില്‍ എങ്ങനെയാണ് മത്സരിക്കേണ്ടതെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മൂന്നാം തവണ കൂടി പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് കേരളജനതയ്ക്ക് ആലോചിക്കാനാവാത്ത കാര്യമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം, സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. ആരും അധിക സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഘടകകക്ഷികളുമായി നല്ല ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റുകള്‍ വെച്ച് മാറുന്ന കാര്യങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ആരും വാശിപിടിക്കുന്നില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment