News Kerala

അലുവ അതുല്‍ കൊലപാതകം: മുഴുവന്‍ പ്രതികളും പിടിയില്‍

Axenews | അലുവ അതുല്‍ കൊലപാതകം: മുഴുവന്‍ പ്രതികളും പിടിയില്‍

by webdesk2 on | 15-03-2026 06:58:11 Last Updated by webdesk2

Share: Share on WhatsApp Visits: 9


 അലുവ അതുല്‍ കൊലപാതകം:  മുഴുവന്‍ പ്രതികളും പിടിയില്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് അലുവ അതുല്‍ കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികളെ പോലീസ് പിടികൂടി. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായിരുന്ന അതുലിനെ ഇന്നലെയാണ് പട്ടാപ്പകല്‍ നഗരമധ്യത്തില്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഉള്‍പ്പെടെ നാല് പേരെ ആദ്യഘട്ടത്തിലും, ഗൂഢാലോചനയില്‍ പങ്കാളികളായ നാല് പേരെ കോട്ടയം മുണ്ടക്കയത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് പിടിച്ചെടുത്തു.

ജിം സന്തോഷ് വധത്തിന്റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സമാനരീതിയില്‍ അതുലിനെതിരെ ആക്രമണം നടന്നത്. സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുകയായിരുന്ന അതുലിനെ കാറില്‍ പിന്തുടര്‍ന്ന സംഘം പുതിയകാവിന് സമീപം വെച്ച് ആക്രമിക്കുകയായിരുന്നു. കടത്തൂര്‍-വയനകം ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താന്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.


Share:

Search

Recent News
Popular News
Top Trending


Leave a Comment