by webdesk2 on | 14-03-2026 06:23:14
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഴ്ചകളായി ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടന്ന ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഒടുവില്‍ മോചനം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും നടത്തിയ നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കൊടുവിലാണ് രണ്ട് ഇന്ത്യന്‍ എല്‍പിജി കപ്പലുകള്‍ക്ക് ഇറാന് അനുമതി നല്‍കിയത്. രണ്ടാഴ്ചയായി മേഖലയില്‍ കുടുങ്ങിയ 28 കപ്പലുകളില്‍ ഒന്ന് ഇതിനകം സുരക്ഷിതമായി യാത്ര തിരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സൗദിയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കപ്പല്‍ ഇന്ന് ഇന്ത്യയിലെത്തുന്നതോടെ രാജ്യത്തെ ഇന്ധന വിതരണത്തിലെ ആശങ്കകള്‍ക്ക് നേരിയ ആശ്വാസമാകും.
അതേസമയം, മേഖലയില്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുകയാണ്. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ശക്തമായ ആക്രമണം നടത്തി. ഇതിന് പിന്നാലെ 2,500 ഓളം മറീന്‍ സൈനികരെ അമേരിക്ക പശ്ചിമേഷ്യയിലേക്ക് നിയോഗിച്ചു. സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ പ്രതിരോധ സേന തകര്‍ത്തു. കുവൈറ്റിലും ഖത്തറിലും ആക്രമണ ഭീഷണിയെത്തുടര്‍ന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. യുഎഇയില്‍ പരിക്കേറ്റവരുടെ എണ്ണം 141 ആയി ഉയര്‍ന്നതായും, യുദ്ധസമാനമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഹോര്‍മുസ് കടലിടുക്ക് വഴി യാത്ര ചെയ്യാന്‍ രണ്ട് എല്‍പിജി കപ്പലുകള്‍ക്ക് അനുമതി
സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷം; ഹോട്ടലുകള്‍ അടച്ചുപൂട്ടുന്നു
ശബരിമല സ്വര്ണക്കൊള്ളി കേസ്: നിലവിലെ അന്വേഷണത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി
സുധാകരന് കരുത്തുറ്റ നേതാവ്; സണ്ണി ജോസഫ്
ശബരിമല സ്വര്‍ണക്കൊള്ള കേസ്: പാര്‍ട്ടിക്ക് വിശദീകരണം നല്കി എ പത്മകുമാര്‍
മത്സരത്തില്‍ നിന്ന് പിന്നോട്ടില്ല; കണ്ണൂരുമായി ആത്മബന്ധം ചൂണ്ടിക്കാട്ടി വികാരഭരിത ഫേസ്ബുക്ക് പോസ്റ്റുമായി സുധാകരന്
എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി ജി ആര് അനില്‍
വീണാ ജോര്‍ജിനെതിരായ ആക്രമണക്കേസ്; കെഎസ്എയു നേതാക്കള്‍ക്ക് ജാമ്യം
ജി. സുധാകരനെതിരെ വിമര്‍ശനവുമായി എം.എം. മണി; പാര്‍ട്ടി വിട്ടാല്‍ ശൂ എന്ന് പരാമര്‍ശം
അമ്പലപ്പുഴയില്‍ ജി സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കാന്‍ സാധ്യത; വി.ഡി. സതീശന് സംസാരിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്