by webdesk3 on | 12-03-2026 12:07:40
അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പ്രഖ്യാപിച്ച മുന്‍ മന്ത്രി ജി. സുധാകരന് യുഡിഎഫ് പിന്തുണ നല്കാന് സാധ്യത. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ജി. സുധാകരനുമായി സംസാരിച്ചതായാണ് വിവരം. വിഷയത്തില്‍ വിശദീകരണം നല്കാന് പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.
ഇതിനിടെ ജി. സുധാകരനെ കുറിച്ച് പ്രതികരിച്ച മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ദേഹത്തെ ഏറെക്കാലമായി പരിചയമുണ്ടെന്ന് പറഞ്ഞു. വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ തന്നെ സുധാകരനെ അറിയാമെന്നും പിന്നീട് ഇരുവരും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് പോയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റിനെ കാണണമെങ്കില്‍ അത് ജി. സുധാകരനിലാണെന്ന് വ്യക്തമാകുമെന്നും വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവാണ് അദ്ദേഹം എന്നും ചെന്നിത്തല പറഞ്ഞു. ജനാധിപത്യ മര്യാദകള്‍ എല്ലായ്പ്പോഴും പാലിച്ച നേതാവാണ് സുധാകരന് എന്നും അഴിമതിക്കെതിരെ പോരാടിയ പൊതുപ്രവര്‍ത്തകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നെങ്കിലും വ്യക്തിപരമായി നല്ല ബന്ധം ഉണ്ടായിരുന്ന നേതാവാണ് സുധാകരന് എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോട് സിപിഐഎം ചെയ്തതു വലിയ അനീതിയാണെന്നും ചെന്നിത്തല ആരോപിച്ചു.
വീണാ ജോര്‍ജിനെതിരായ ആക്രമണക്കേസ്; കെഎസ്എയു നേതാക്കള്‍ക്ക് ജാമ്യം
ജി. സുധാകരനെതിരെ വിമര്‍ശനവുമായി എം.എം. മണി; പാര്‍ട്ടി വിട്ടാല്‍ ശൂ എന്ന് പരാമര്‍ശം
അമ്പലപ്പുഴയില്‍ ജി സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കാന്‍ സാധ്യത; വി.ഡി. സതീശന് സംസാരിച്ചു
അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും; സിപിഐഎം അംഗത്വത്തില്‍ നിന്ന് ഒഴിയുന്നുവെന്ന് ജി സുധാകരന്
അമ്പലപ്പുഴയില്‍ മത്സര സാധ്യത തള്ളാതെ വി എ അരുണ്‍കുമാര്‍
ഒരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ല, മത്സരിക്കുമെന്ന് ആരെയും അറിയിച്ചിട്ടില്ല: ജി.സുധാകരന്
വെള്ളാപ്പള്ളിയെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി
എല്‍പിജി പ്രതിസന്ധി: ഹോട്ടലുകള്‍ക്ക് പുറമേ ട്രെയിനുകളിലും ഭക്ഷണ വിതരണം നിലച്ചേക്കും
ഭൂമി തട്ടിപ്പ് കേസില്‍ കുടുക്കാന്‍ ശ്രമിച്ചു; കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണന് പോറ്റി നല്കിയ പരാതിയില്‍ അന്വേഷണം
ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിനോട് വിശദീകരണം തേടി സിപിഐഎം; നോട്ടീസ് നല്കി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്