by webdesk2 on | 14-03-2026 06:13:11 Last Updated by webdesk2
പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ കേരളത്തിലെ അടുക്കളകളെയും ഹോട്ടല്‍ മേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ പകുതിയോളം ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. പലയിടങ്ങളിലും മെനു വെട്ടിക്കുറയ്ക്കുകയും ഭക്ഷണസാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തട്ടുകടകള്‍, ഹോസ്റ്റല്‍ മെസ്സുകള്‍ എന്നിവയെയാണ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഗ്യാസ് ലഭ്യത കുറഞ്ഞതോടെ പലരും വിറകടുപ്പുകളിലേക്കും ബയോഗ്യാസ് സംവിധാനങ്ങളിലേക്കും മാറുകയാണ്.
ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. അതേസമയം, രാജ്യത്ത് എല്‍പിജി ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഗാര്‍ഹിക ആവശ്യത്തിനുള്ള ഇന്ധനത്തിന് നിലവില്‍ തടസ്സമില്ലെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഇതിനിടെ, സൗദിയില്‍ നിന്നുള്ള എണ്ണക്കപ്പല്‍ ഇന്ന് ഇന്ത്യയിലെത്തുന്നത് ആശ്വാസകരമാകും. ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ രണ്ട് കപ്പലുകള്‍ക്ക് ഇറാന് അനുമതി നല്‍കിയിട്ടുണ്ട്. എല്‍പിജിയില്‍ നിന്ന് പിഎന്‍ജി (PNG) സംവിധാനത്തിലേക്ക് മാറാന്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. പാചകവാതകം അമിതവിലയ്ക്ക് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്ക് വഴി യാത്ര ചെയ്യാന്‍ രണ്ട് എല്‍പിജി കപ്പലുകള്‍ക്ക് അനുമതി
സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷം; ഹോട്ടലുകള്‍ അടച്ചുപൂട്ടുന്നു
ശബരിമല സ്വര്ണക്കൊള്ളി കേസ്: നിലവിലെ അന്വേഷണത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി
സുധാകരന് കരുത്തുറ്റ നേതാവ്; സണ്ണി ജോസഫ്
ശബരിമല സ്വര്‍ണക്കൊള്ള കേസ്: പാര്‍ട്ടിക്ക് വിശദീകരണം നല്കി എ പത്മകുമാര്‍
മത്സരത്തില്‍ നിന്ന് പിന്നോട്ടില്ല; കണ്ണൂരുമായി ആത്മബന്ധം ചൂണ്ടിക്കാട്ടി വികാരഭരിത ഫേസ്ബുക്ക് പോസ്റ്റുമായി സുധാകരന്
എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി ജി ആര് അനില്‍
വീണാ ജോര്‍ജിനെതിരായ ആക്രമണക്കേസ്; കെഎസ്എയു നേതാക്കള്‍ക്ക് ജാമ്യം
ജി. സുധാകരനെതിരെ വിമര്‍ശനവുമായി എം.എം. മണി; പാര്‍ട്ടി വിട്ടാല്‍ ശൂ എന്ന് പരാമര്‍ശം
അമ്പലപ്പുഴയില്‍ ജി സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കാന്‍ സാധ്യത; വി.ഡി. സതീശന് സംസാരിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്