News Kerala

ജി. സുധാകരനെതിരെ വിമര്‍ശനവുമായി എം.എം. മണി; പാര്‍ട്ടി വിട്ടാല്‍ ശൂ എന്ന് പരാമര്‍ശം

Axenews | ജി. സുധാകരനെതിരെ വിമര്‍ശനവുമായി എം.എം. മണി; പാര്‍ട്ടി വിട്ടാല്‍ ശൂ എന്ന് പരാമര്‍ശം

by webdesk3 on | 12-03-2026 12:10:18

Share: Share on WhatsApp Visits: 12


 ജി. സുധാകരനെതിരെ വിമര്‍ശനവുമായി എം.എം. മണി; പാര്‍ട്ടി വിട്ടാല്‍ ശൂ എന്ന് പരാമര്‍ശം


ജി. സുധാകരനെതിരെ വിമര്‍ശനവുമായി എം.എം. മണി എംഎല്‍എ. പാര്‍ട്ടി വിട്ടാല്‍ ജി. സുധാകരന്‍ ശൂ ആകുമെന്നായിരുന്നു എം.എം. മണിയുടെ പരാമര്‍ശം.

പാര്‍ട്ടിയുമായി പതിറ്റാണ്ടുകളായി ബന്ധമുള്ള നിരവധി പേര്‍ മുമ്പും പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയിട്ടുണ്ടെന്നും ചിലരെ പുറത്താക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതൊന്നും വലിയ കാര്യമായിട്ടില്ലെന്നും പ്രസ്ഥാനം മുന്നോട്ട് പോകുകതന്നെ ചെയ്യുമെന്നും എം.എം. മണി പ്രതികരിച്ചു.

ജി. സുധാകരന്‍ മന്ത്രിയായിരുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്‍ പോയാലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും പാര്‍ട്ടി ആരെയും കെട്ടിയിട്ടിട്ടില്ലെന്നും എം.എം. മണി കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയില്‍ നിന്ന് വലിയ നേതാക്കള്‍ പോലും മുമ്പ് പുറത്തുപോയിട്ടുണ്ടെന്നും അതിനുശേഷവും പാര്‍ട്ടി മുന്നോട്ട് പോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment