News India

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം; നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

Axenews | കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം; നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

by webdesk2 on | 08-03-2026 12:03:57 Last Updated by webdesk3

Share: Share on WhatsApp Visits: 8


കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം; നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:  കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമനിര്‍മ്മാണത്തിന് ഒരുങ്ങുന്നു. സോഷ്യല്‍ മീഡിയ പൂര്‍ണ്ണമായും നിരോധിക്കുന്നതിന് പകരം, പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നീക്കം. വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചനകള്‍.

നിലവില്‍ ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികള്‍ക്കായി വ്യത്യസ്ത പ്രായപരിധിയിലുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്കിടയിലെ ഈ അസമത്വം പരിഹരിച്ച് രാജ്യമൊട്ടാകെ ഒരു ഏകീകൃത നിയമം കൊണ്ടുവരികയാണ് കേന്ദ്രലക്ഷ്യം. ഇതിനായി ഉപഭോക്താക്കളെ മൂന്ന് പ്രായപരിധികളായി തിരിക്കാനാണ് ആലോചന: എട്ട് മുതല്‍ 12 വയസ്സ് വരെ, 12 മുതല്‍ 16 വയസ്സ് വരെ, 16 മുതല്‍ 18 വയസ്സ് വരെ എന്നിങ്ങനെയാണ് ഈ വിഭാഗങ്ങള്‍.

വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും സോഷ്യല്‍ മീഡിയ ലോഗിന്‍ ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയോ, അല്ലെങ്കില്‍ ഒരു ദിവസം നിശ്ചിത സമയം മാത്രം ഉപയോഗിക്കാനുള്ള അനുമതി നല്‍കുകയോ ചെയ്യുന്ന രീതിയിലാകും നിയമം നടപ്പിലാക്കുക. കുട്ടികളെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കാനും മാനസികാരോഗ്യം ഉറപ്പാക്കാനും ഇത്തരം നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. രക്ഷാകര്‍ത്താക്കളുടെ അനുമതിയോടെയുള്ള ഉപയോഗം ഉറപ്പാക്കാനുള്ള സാങ്കേതിക സംവിധാനങ്ങളും ഇതിന്റെ ഭാഗമായി വരും.











Share:

Search

Recent News
Popular News
Top Trending


Leave a Comment