News India

ഡല്‍ഹി മദ്യനയ അഴിമതി കേസ്: കെജ്രിവാളും സിസോദിയയും കുറ്റവിമുക്തര്‍

Axenews | ഡല്‍ഹി മദ്യനയ അഴിമതി കേസ്: കെജ്രിവാളും സിസോദിയയും കുറ്റവിമുക്തര്‍

by webdesk3 on | 27-02-2026 11:43:50 Last Updated by webdesk3

Share: Share on WhatsApp Visits: 55


ഡല്‍ഹി മദ്യനയ അഴിമതി കേസ്: കെജ്രിവാളും സിസോദിയയും കുറ്റവിമുക്തര്‍



ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍യും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തരായി. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതായി കോടതി നിരീക്ഷിച്ചു.

കോടതി വിധിക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേ കെജ്രിവാള്‍ വികാരാധീനനായി പൊട്ടിക്കരഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്ക് മതിയായ തെളിവുകളുടെ പിന്തുണ ഇല്ലെന്ന് കണ്ടെത്തിയാല്‍ അത് കോടതിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്നും കോടതി പരാമര്‍ശിച്ചു. കെജ്രിവാളിനെതിരെ വ്യക്തമായ തെളിവുകളുടെ അഭാവമുണ്ടെന്നും വിധിയില്‍ വ്യക്തമാക്കുന്നു.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലാണ് കേസ് പരിഗണിച്ചത്. പുതിയ വിധിയോടെ കേസില്‍ ഇരുവര്‍ക്കും വലിയ നിയമപരമായ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment