by webdesk3 on | 27-02-2026 11:53:04
കേരളത്തില്‍ നുണപ്രചാരണം നടത്തി വ്യാപക അക്രമം നടത്തുന്നത് സിപിഐഎം ആണെന്നും അതിന് തക്ക മറുപടി വോട്ടര്‍മാര്‍ നല്‍കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പറഞ്ഞു. ആരോഗ്യമേഖലയിലെ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആക്രമണകഥയെന്നും അത് പൊളിഞ്ഞുപോയിട്ടും അതിന്റെ പേരില്‍ അക്രമം തുടരാന്‍ സിപിഐഎം നേതാക്കള്‍ അണികളെ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിട്ടുള്ള വധശ്രമ കേസ് പിന്‍വലിക്കണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് നിയമപരമായി നേരിടും. ആയുധം താഴെവെച്ച് അക്രമം അവസാനിപ്പിക്കണം എന്നും സതീശന് ആവശ്യപ്പെട്ടു. കെഎസ്യു നേതാവിന്റെ വീടിനുനേരെ ബോംബാക്രമണം നടന്നതായും സംസ്ഥാനമൊട്ടാകെ അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
മന്ത്രിയെ ആക്രമിച്ചുവെന്ന ആരോപണം പച്ചക്കള്ളമാണെന്നും റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആക്രമണം നടന്നിട്ടില്ലെന്ന് റെയില്‍വേ പൊലീസ് വ്യക്തമാക്കിയതായും സതീശന് പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്യുടെ പ്രതികരണം അഭിനയം മാത്രമാണെന്നും മന്ത്രി പരിഹാസപാത്രമായെന്നും അദ്ദേഹം വിമര്‍ശിച്ചു. മന്ത്രിയുടെ പേര് കേള്‍ക്കുമ്പോള്‍ ആളുകള്‍ ചിരിക്കുന്നു. ഇത് പത്തനംതിട്ട ജില്ലയ്ക്കും അപമാനമാണ് എന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണക്കൊള്ള: സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്
ആക്രമണകഥ കെട്ടിച്ചമച്ചതെന്ന് വി.ഡി. സതീശന്; സിപിഐഎമ്മിനെതിരെ കടുത്ത വിമര്‍ശനം
തമിഴ്നാട്ടില്‍ രാഷ്ട്രീയ അട്ടിമറി: ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു
അനില്‍ അംബാനിക്കെതിരെ വായ്പ തട്ടിപ്പ് കേസ്: കുരുക്ക് മുറുകുന്നു
ഡല്‍ഹി മദ്യനയ അഴിമതി കേസ്: കെജ്രിവാളും സിസോദിയയും കുറ്റവിമുക്തര്‍
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: 2 പവന് സ്വര്‍ണം സംഭാവനയായി നല്കി; മൊഴി നല്കി മോഹന്‍ലാല്‍
ഐസിയുവില്‍ മന്ത്രിക്കൊപ്പം സെല്‍ഫി: വിശദീകരണം തേടി ആരോഗ്യമന്ത്രിയുടെ ഓഫിസ്; നഴ്സുമാര്‍ക്കെതിരെ നടപടിക്ക് സാധ്യത
മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു
വേദനയ്ക്ക് കുറവില്ല; വീണ ജോര്‍ഡ് ഇന്ന് കൂടി പരിയാരം മെഡിക്കല്‍ കോളജില്‍ തുടരും
വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷന് നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്