by webdesk3 on | 26-02-2026 11:51:38 Last Updated by webdesk2
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്ക്ക് പത്മവിഭൂഷണ്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ വ്യക്തിക്ക് രാജ്യത്തെ ഉയര്‍ന്ന പൗര ബഹുമതികളിലൊന്നായ പുരസ്കാരം നല്‍കുന്നത് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. കേസുകള്‍ പരിശോധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് വീഴ്ച പറ്റിയതായും, പുരസ്കാരം നല്‍കാനുള്ള നടപടികള്‍ തടയണമെന്നും ശ്രീ നാരായണ ധര്‍മ്മ പ്രബോധന സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
മാരാരിക്കുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത ആത്മഹത്യ പ്രേരണ കേസിലും, മൈക്രോഫിനാന്‍സ് കേസുകളിലും, എസ്.എന്‍. ട്രസ്റ്റ് കോളജുകളിലെ സാമ്പത്തിക ഇടപാട് സംബന്ധമായ കേസുകളിലും വെള്ളാപ്പള്ളി പ്രതിയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടിയതോടൊപ്പം സംസ്ഥാന സര്‍ക്കാരിനും വെള്ളാപ്പള്ളി നടേശനും നോട്ടീസ് അയച്ചു. ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാന്‍ കോടതി മാറ്റി.
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: 2 പവന് സ്വര്‍ണം സംഭാവനയായി നല്കി; മൊഴി നല്കി മോഹന്‍ലാല്‍
ഐസിയുവില്‍ മന്ത്രിക്കൊപ്പം സെല്‍ഫി: വിശദീകരണം തേടി ആരോഗ്യമന്ത്രിയുടെ ഓഫിസ്; നഴ്സുമാര്‍ക്കെതിരെ നടപടിക്ക് സാധ്യത
മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു
വേദനയ്ക്ക് കുറവില്ല; വീണ ജോര്‍ഡ് ഇന്ന് കൂടി പരിയാരം മെഡിക്കല്‍ കോളജില്‍ തുടരും
വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷന് നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല; എം മുകേഷ്
ആരോഗ്യമന്ത്രിക്ക് നേരെ കെഎസ്യു ആക്രമണം നടത്തിയില്ല; മന്ത്രിയാണ് പ്രവര്‍ത്തകരുടെ അടുത്തേക്ക് വന്നത്: വി ഡി സതീശന്
മാവേലിക്കരയില്‍ ഡ്രൈവിങ്ങിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ഹൃദയാഘാതം; നിയന്ത്രണംവിട്ട ബസ് കടയില്‍ ഇടിച്ചു, ഡ്രൈവര്‍ മരിച്ചു
ആരോഗ്യ മന്ത്രിക്ക് പരുക്കേറ്റുവെന്നത് സിപിഎം വ്യാഖ്യാനം, രക്തസാക്ഷി പരിവേഷം ചമയുന്നു: കെഎസ്യു
ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം: കോൺഗ്രസിന്റേത് ഹീനരാഷ്ട്രീയമെന്ന് മുഖ്യമന്ത്രി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്