News India

അസം രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കം: ഭൂപെന്‍ ബോറ ബിജെപിയില്‍ ചേര്‍ന്നു

Axenews | അസം രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കം: ഭൂപെന്‍ ബോറ ബിജെപിയില്‍ ചേര്‍ന്നു

by webdesk3 on | 22-02-2026 11:45:12

Share: Share on WhatsApp Visits: 53


അസം രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കം: ഭൂപെന്‍ ബോറ ബിജെപിയില്‍ ചേര്‍ന്നു



തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ അസം രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കമായി അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എപിസിസി) മുന്‍ അധ്യക്ഷന്‍ ഭൂപെന്‍ ബോറ ബിജെപിയില്‍ ചേര്‍ന്നു. അസമിലെ ബിജെപി സംസ്ഥാന കാര്യാലയത്തില്‍ ഇന്ന് രാവിലെയാണ് അദ്ദേഹം ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

അസം ബിജെപി അധ്യക്ഷന്‍ ദിലീപ് സൈകിയയും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചുമതലയുള്ള മുതിര്‍ന്ന ബിജെപി നേതാവ് ബൈജയന്ത് പാണ്ഡയും ചേര്‍ന്നാണ് ബോറയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കോണ്‍ഗ്രസ് നേതൃത്വവുമായി ഉണ്ടായിരുന്ന അഭിപ്രായഭിന്നതകളുടെ പശ്ചാത്തലത്തിലാണ് ബോറയുടെ നീക്കം.

തനിക്ക് പിന്നാലെ ഇനിയും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ബോറ വ്യക്തമാക്കിയിരുന്നു. അസമിലെ നിലവിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. ഇത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

അതേസമയം, ബോറ ബിജെപിയില്‍ ചേരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. ഫെബ്രുവരി 22ന് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ന് അദ്ദേഹം ഔദ്യോഗികമായി പാര്‍ട്ടിയില്‍ പ്രവേശിച്ചത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment