News Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ളി: തന്ത്രി കണ്ഠരര് രാജീവിനെ മനഃപ്പൂര്‍വം കുടുക്കിയെന്ന് രമേശ് ചെന്നിത്തല

Axenews | ശബരിമല സ്വര്‍ണ്ണക്കൊള്ളി: തന്ത്രി കണ്ഠരര് രാജീവിനെ മനഃപ്പൂര്‍വം കുടുക്കിയെന്ന് രമേശ് ചെന്നിത്തല

by webdesk3 on | 22-02-2026 11:41:11

Share: Share on WhatsApp Visits: 54


 ശബരിമല സ്വര്‍ണ്ണക്കൊള്ളി: തന്ത്രി കണ്ഠരര് രാജീവിനെ മനഃപ്പൂര്‍വം കുടുക്കിയെന്ന് രമേശ് ചെന്നിത്തല


ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവിനെ തെളിവില്ലാതെ അറസ്റ്റ് ചെയ്തതാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേസില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ ശ്രമിക്കാതെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തന്ത്രിയെ ലക്ഷ്യമിട്ടതായും അദ്ദേഹം പറഞ്ഞു.

തന്ത്രിയെ 41 ദിവസം ജയിലില്‍ പാര്‍പ്പിച്ചത് സംശയാസ്പദമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് എസ്‌ഐടി പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. തന്ത്രിക്ക് ജാമ്യം ലഭിക്കുന്നതിനെ എസ്‌ഐടി എതിര്‍ത്തിരുന്നുവെങ്കിലും കൊല്ലം വിജിലന്‍സ് കോടതിയുടെ വിധി അതിന് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രിയെ ബന്ധിപ്പിക്കുന്ന ഒരു തെളിവും അന്വേഷണ സംഘത്തിനില്ലെന്ന് കോടതി വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.

ശബരിമല തന്ത്രി അയ്യപ്പഭക്തരുടെ ആത്മീയ പിതൃസ്ഥാനത്തുള്ള വ്യക്തിയാണെന്നും അത്തരമൊരു വ്യക്തിയെ അറസ്റ്റ് ചെയ്തതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതായി സംശയിക്കുന്നതായും ചെന്നിത്തല പറഞ്ഞു. അറസ്റ്റ് സമയത്ത് പാലിക്കേണ്ട നടപടിക്രമങ്ങള്‍ പോലും പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment