News Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം

Axenews | ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം

by webdesk3 on | 18-02-2026 11:47:49

Share: Share on WhatsApp Visits: 12


 ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം


ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം ലഭിച്ചു. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലും സമര്‍പ്പിച്ച ജാമ്യാപേക്ഷകളിലാണ് കോടതി ഉത്തരവ്. 41 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് തന്ത്രി ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്. ഇതോടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ആറു പ്രതികളും ജാമ്യം നേടി പുറത്തിറങ്ങിയിരിക്കുകയാണ്.

ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ എസ്.ഐ.ടി കോടതിയില്‍ ഹാജരാക്കി. ഇരുവരുടെയും പേരില്‍ കണക്കില്‍പ്പെടാത്ത വന്‍ നിക്ഷേപം കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു. പ്രതിയുടെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, താന്‍ ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് ഇടപെട്ടതെന്നും സ്വര്‍ണക്കൊള്ളയില്‍ യാതൊരു പങ്കും ഇല്ലെന്നുമാണ് തന്ത്രിയുടെ മറുപടി.

ഇതിനിടെ, കട്ടിളപ്പാളി കേസില്‍ സ്വാഭാവിക ജാമ്യം തേടി എ പത്മകുമാര്‍ കോടതിയെ സമീപിച്ചു. 90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഹര്‍ജി. ദ്വാരപാലക ശില്‍പ കേസില്‍ റിമാന്‍ഡില്‍ തുടരുന്നതിനിടെയാണ് ജാമ്യം തേടിയത്. പത്മകുമാറിന്റെ ഹര്‍ജി നാളെ വിജിലന്‍സ് കോടതി പരിഗണിക്കും.


Share:

Search

Recent News
Popular News
Top Trending


Leave a Comment