by webdesk3 on | 11-02-2026 11:48:49
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ ആദ്യ പരാതിക്കാരിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച കേസില്‍ പ്രതിയായ അഭിഭാഷക ദീപ ജോസഫിനെ സുപ്രീംകോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. പരാതിക്കാരിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ വിമര്‍ശനം.
നിങ്ങള്‍ ഒരു അഭിഭാഷകയല്ലേ, ഇത്തരം പോസ്റ്റുകള്‍ ഇടുന്നത് ശരിയാണോയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. എന്താണ് എഴുതിയതെന്ന് ഇവിടെ വായിക്കണോ എന്നും കോടതി ചോദ്യം ഉയര്‍ത്തി. പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞ കാര്യങ്ങളാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതെന്നായിരുന്നു ദീപ ജോസഫിന്റെ മറുപടി. എന്നാല്‍, ഭര്‍ത്താവ് പറഞ്ഞത് കേട്ട് എല്ലാം പൊതുവേദിയില്‍ എഴുതാമോയെന്നായിരുന്നു കോടതിയുടെ തിരിച്ചടി.
ഇതിനിടെ, ദീപ ജോസഫിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ദീപ ജോസഫ് സൈബര്‍ വെട്ടുകിളി കൂട്ടത്തിന്റെ നേതാവാണെന്നും, സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഫേസ്ബുക്ക് പോസ്റ്റുകളുടെ വിവര്‍ത്തനം വളച്ചൊടിച്ചതായും പരാതിക്കാരി ആരോപിച്ചു
ദീപക് ആത്മഹത്യ കേസ്; ഷിംജിത മുസ്തഫയ്ക്ക് ജാമ്യം
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മാനന്തവാടിയില്‍ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി അറസ്റ്റില്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവം; അഭിഭാഷക ദീപ ജോസഫിന് സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനം
വയനാട് ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം; വി ഡി സതീശന്
ശബരിമല സ്വര്‍ണക്കൊള്ള: എന്‍. വാസുവിന് ജാമ്യം
ഔദ്യോഗിക ചടങ്ങുകളില്‍ ഇനി വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം
കേരളത്തില്‍ പകല്‍ താപനില ഉയരുന്നു; ജാഗ്രത നിര്‍ദേശം
സ്പാ ബലാത്സംഗ കേസ്: ഒരു പ്രതികൂടി പിടിയില്‍
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയം: ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്