by webdesk2 on | 11-02-2026 06:41:39
രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളും സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഈ സംയുക്ത നീക്കം. പത്ത് പ്രമുഖ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ സമരത്തില്‍ രാജ്യത്തുടനീളം 30 കോടിയോളം തൊഴിലാളികള്‍ പങ്കുചേരുമെന്നാണ് കണക്കാക്കുന്നത്. ഇന്ന് അര്‍ധരാത്രി 12 മണിക്ക് ആരംഭിക്കുന്ന പണിമുടക്ക് നാളെ അര്‍ധരാത്രി വരെ നീണ്ടുനില്‍ക്കും.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നാല് തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. കൂടാതെ ഡ്രാഫ്റ്റ് സീഡ് ബില്‍ , വൈദ്യുതി ഭേദഗതി ബില്‍, ശാന്തി ആക്ട് എന്നിവ റദ്ദാക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം നിര്‍ത്തലാക്കുക, തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഈ പ്രതിഷേധം അരങ്ങേറുന്നത്.
കെ.എസ്.ആര്.ടി.സിയിലെയും സ്വകാര്യ ബസ് മേഖലയിലെയും ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനത്തെ പൊതുഗതാഗതം പൂര്‍ണ്ണമായും സ്തംഭിക്കാന്‍ സാധ്യതയുണ്ട്. ഓട്ടോ-ടാക്സി തൊഴിലാളികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കിംഗ് മേഖലയെയും പണിമുടക്ക് ബാധിച്ചേക്കാം. എന്നാല്‍ ജനജീവിതത്തെ ഗുരുതരമായി ബാധിക്കാതിരിക്കാന്‍ അവശ്യ സര്‍വീസുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പാല് വിതരണം, പത്രങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, ആംബുലന്‍സ് സര്‍വീസുകള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംയുക്ത സമിതി അറിയിച്ചു. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങളെയും പണിമുടക്ക് ബാധിക്കില്ല. എങ്കിലും ദീര്‍ഘദൂര യാത്രക്കാരെയും സാധാരണക്കാരെയും പണിമുടക്ക് കാര്യമായി ബാധിച്ചേക്കുമെന്നതിനാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്.
ദീപക് ആത്മഹത്യ കേസ്; ഷിംജിത മുസ്തഫയ്ക്ക് ജാമ്യം
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മാനന്തവാടിയില്‍ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി അറസ്റ്റില്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവം; അഭിഭാഷക ദീപ ജോസഫിന് സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനം
വയനാട് ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം; വി ഡി സതീശന്
ശബരിമല സ്വര്‍ണക്കൊള്ള: എന്‍. വാസുവിന് ജാമ്യം
ഔദ്യോഗിക ചടങ്ങുകളില്‍ ഇനി വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം
കേരളത്തില്‍ പകല്‍ താപനില ഉയരുന്നു; ജാഗ്രത നിര്‍ദേശം
സ്പാ ബലാത്സംഗ കേസ്: ഒരു പ്രതികൂടി പിടിയില്‍
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയം: ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്